Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂറോപ ലിഗ്:​ സെവിയ്യ,...

യൂറോപ ലിഗ്:​ സെവിയ്യ, ഷാക്​തർ സെമിയിൽ

text_fields
bookmark_border
യൂറോപ ലിഗ്:​ സെവിയ്യ, ഷാക്​തർ സെമിയിൽ
cancel

ഡസൽഡോഫ്​: യുക്രെയ്​ൻ ക്ലബ്​ ഷാക്​തർ ഡൊണസ്​കും, സ്​പാനിഷ്​ ക്ലബ്​ സെവിയ്യയും യൂറോപ ലിഗ്​ സെമി ഫൈനലിൽ.

അഞ്ചുതവണ യൂറോപ ജേതാക്കളായ സെവിയ്യ ഇംഗ്ലീഷ്​ ക്ലബ്​ വോൾവർഹാംപ്​ടനെയാണ്​ 1-0ത്തിന്​ തോൽപിച്ചത്​. കളിയുടെ 88ാം മിനിറ്റിൽ ലൂകാസ്​ ഒകാമ്പസ്​ നേടിയ ഹെഡ്​ഡർ ഗോളാണ്​ സെവിയ്യക്ക്​ സെമി ടിക്കറ്റ്​ സമ്മാനിച്ചത്​. 13ാം മിനിറ്റിൽ വോൾവ്​സ്​ ​താരം റൗൾ ജിമിനസി​െൻറ പെനാൽറ്റി ഗോൾ അവസരം സെവിയ്യയുടെ മൊറോക്കൻ ഗോളി യാസിൻ ബൂനു തട്ടിയകറ്റിയത്​​ കളിയിൽ നിർണായകമായി.

മറ്റൊരു ക്വാർട്ടറിൽ ഷാക്​തർ ഡൊണസ്​ക്​ സ്വിറ്റ്​സർലൻഡി​െൻറ എഫ്​.സി ബാസലിനെ 4-1ന്​ വീഴ്​ത്തി​. സെമിയിൽ സെവിയ്യ മാഞ്ചസ്​റ്റർ യുനൈറ്റഡിനെയും, ഷാക്​തർ ഇൻറർ മിലാനെയും നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballeuropa cup
Next Story