സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് കിക്കോഫ്; രാത്രി എട്ടിന് കണ്ണൂരും തൃശൂരും ഏറ്റുമുട്ടും
text_fieldsകണ്ണൂർ എഫ്.സി താരങ്ങൾ പരിശീലനത്തിൽ
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന് വെള്ളിയാഴ്ച കണ്ണൂരിൽ കിക്കോഫ്. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്.സി തൃശൂര്‍ മാജിക് എഫ്.സിയെ നേരിടും. രാത്രി എട്ടിനാണ് മത്സരം. നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് മികച്ച ടീമിനെയാണ് ഒരുക്കിയത്.
കഴിഞ്ഞ രണ്ടുസീസണില്‍ പരിശീലകനായിരുന്ന മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടതോടെ മുഖ്യപരിശീലക സ്ഥാനത്ത് പരിചയസമ്പന്നനായ റഷ്യന്‍ പരിശീലകന് ആൻഡ്രേ ചെര്‍ണിഷോവാണ് ഇത്തവണ കണ്ണൂര്‍ വാരിയേഴ്സിനെ പരിശീലിപ്പിക്കുന്നത്. സ്പാനിഷ് പരിശീലകന് ഡേവിഡ് കനേഡയാണ് തൃശൂര്‍ മാജിക് എഫ്.സിയുടെ മുഖ്യപരിശീലകന്‍. കഴിഞ്ഞ സീണില്‍ ടീമിനെ ഫൈനലിലെത്തിച്ച ആൻഡ്രേ ചെര്‍ണിഷോവ് ടീം വിട്ടതോടെയാണ് കനേഡയെ ടീമിലെത്തിച്ചത്. സഹപരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ജോപോള്‍ അഞ്ചേരിയുമുണ്ട്.
35,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരു വശം നിലവില്‍ ബലക്ഷയം കാരണം ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ 16,000 പേര്‍ക്കായിരിക്കും കളി കാണാന്‍ സാധിക്കുക. സൂപ്പര്‍ ലീഗ് കേരളയുടെ കഴിഞ്ഞ സീസണില്‍ ശരാശരി 15,356 പേരാണ് കണ്ണൂര്‍ വാരിയേഴ്സിന്റെ മത്സരം കാണാന്‍ ജവഹര്‍ സ്റ്റേഡിയത്തിലെത്തിയത്.
ഗാലറി മുതല്‍ ഡയറക്ടര്‍ ബോക്സ് വരെയാണ് ടിക്കറ്റുകള്‍. 199 രൂപ മുതല്‍ 1999 രൂപ വരെയാണ് ടിക്കറ്റ് വില വരുന്നത്. 199 രൂപക്ക് ജനറല്‍ സൗത്ത് ഗാലറി, ബഫ് ഗാലറി, 499 രൂപയുടെ പ്രീമിയം ബോക്സ്, 499 ഫാമിലി ടിക്കറ്റ് (ഫാമിലി ടിക്കറ്റില്‍ മാതാപിതാക്കള്‍ക്ക് പുറമെ 12 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികള്‍ക്കും പ്രവേശിക്കാം), 1999 രൂപയുടെ ഡയറക്ടര്‍ ബോക്സ് എന്നിവയാണ് ഉള്ളത്.
സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണില്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ വാരിയേഴ്സിന്റെ അഞ്ച് ഹോം മത്സരങ്ങളുടെയും ടിക്കറ്റുകള്‍ www.kannurwarriorsfc.com എന്ന വെബ് സൈറ്റിലും www.skillboxes.com വെബ് സൈറ്റിലും ആപ്ലിക്കേഷനിലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

