അണ്ടർ 23 ഫുട്ബാൾ: നൗഷാദ് മൂസ ഇന്ത്യൻ പരിശീലകൻ
text_fieldsന്യൂഡൽഹി: മലേഷ്യക്കെതിരായ രണ്ട് അണ്ടർ 23 സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സാധ്യത ടീം പ്രഖ്യാപിച്ചു. മുൻ അന്താരാഷ്ട്ര താരവും നോർത്ത് ഈസ്റ്റ് യുനൈറ്റഡ് അസി. കോച്ചുമായ നൗഷാദ് മൂസയാണ് പരിശീലകൻ. 26 അംഗ സാധ്യത സംഘത്തിൽ കേരളീയരായ അബ്ദുൽ റബീഹ്, മുഹമ്മദ് സനാൻ, പി.വി വിഷ്ണു, വിബിൻ മോഹനൻ, ലക്ഷദ്വീപ് മലയാളി മുഹമ്മദ് അയ്മൻ തുടങ്ങിയവർ ഇടംപിടിച്ചു.
സാധ്യത ടീം: ഗോൾകീപ്പർമാർ -അർഷ് അൻവർ ശൈഖ്, പ്രഭ്സുഖൻ സിങ് ഗിൽ, വിശാൽ യാദവ്, ഡിഫൻഡർമാർ -ബികാഷ് യുംനം, ചിങ്ങംബം ശിവാൽഡോ സിങ്, ഹോർമിപം റൂയിവ, നരേന്ദർ, റോബിൻ യാദവ്, സന്ദീപ് മാണ്ഡി, മിഡ്ഫീൽഡർമാർ -അഭിഷേക് സൂര്യവൻഷി, ബ്രിസൺ ഫെർണാണ്ടസ്, മാർക്ക് സോതൻപുയ, മുഹമ്മദ് അയ്മൻ, ഫിജാം സനാതോയ് മീതേയ്, തോയ്ബ സിങ് മൊയ്റംഗ്തെം, വിബിൻ മോഹനൻ, ഫോർവേഡുകൾ -അബ്ദുൽ റബീഹ്, ഗുർകിരത് സിങ്, ഇർഫാൻ യാദ്വാദ്, ഇസക് വൻലാൽറുഅത്ഫെല, ഖുമന്തേം നിന്തോയിംഗൻബ മീതേയ്, മുഹമ്മദ് സനാൻ, പാർഥിബ് സുന്ദർ ഗോഗോയ്, സമീർ മുർമു, ശിവശക്തി നാരായണൻ, പി.വി വിഷ്ണു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.