പ്രീമിയർ ലീഗ്: യുനൈറ്റഡിന് സമനില; സിറ്റി, ലിവർപൂൾ, ടോട്ടൻഹാം ജയിച്ചു
text_fieldsമാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഗോൾ നേടിയ മാസൺ ഗ്രീൻവുഡിെൻറ ആഹ്ലാദം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ആദ്യ കളിയിൽ തോറ്റ സിറ്റി രണ്ടാം മത്സരത്തിൽ നോർവിച് സിറ്റിയെ മടക്കമില്ലാത്ത അഞ്ചു ഗോളുകൾക്കാണ് തകർത്തത്. കരുത്തരായ ലിവർപൂൾ, ടോട്ടൻഹാം ഹോട്സ്പർ ടീമുകളും ജയം കണ്ടപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് സമനില വഴങ്ങി. സതാംപ്ടൺ യുനൈറ്റഡിനെ 1-1ന് തളച്ചത്.
ആദ്യ കളിയിൽ വൻ മാർജിനിൽ നേടിയ ജയത്തിെൻറ ആത്മവിശ്വാസത്തിലിറങ്ങിയ യുനൈറ്റഡിനെ ആദ്യ പകുതിയിൽ തന്നെ സതാംപ്ടൺ ഞെട്ടിച്ചു. 30ാം മിനിറ്റിൽ ചെ ആഡംസിെൻറ ഷോട്ട് ഫ്രെഡിെൻറ കാലിൽതട്ടി വലയിൽ കയറുകയായിരുന്നു. ഇടവേളക്കുശേഷം ഇരമ്പിക്കയറിയ യുനൈറ്റഡ് 55ാം മിനിറ്റിൽ മാസൺ ഗ്രീൻവുഡാണ് സമനില ഗോൾ കണ്ടെത്തിയത്. വിജയഗോളിനായി ഒലെ ഗുണ്ണാർ സോൾഷ്യറിെൻറ ടീം കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ആദ്യ കളിയിൽ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച ടോട്ടൻഹാം ഡെല്ലെ അലിയുടെ പെനാൽട്ടി ഗോളിൽ വോൾവ്സിനെ തോൽപിച്ചാണ് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. സിറ്റിക്കായി ജാക് ഗ്രീലീഷ്, അയ്മറിക് ലാപോർട്, റഹീം സ്റ്റെർലിങ്, റിയാദ് മെഹ്റസ് എന്നിവർ ഗോൾ നോർവിച് ഗോളി ടിം ക്രൂളിെൻറ പേരിലാണ് കുറിക്കപ്പെട്ടത്.
ലിവർപൂൾ 2-0ത്തിന് ബേൺലിയെയാണ് തോൽപിച്ചത്, ഡീഗോ ജോട്ടയും സാദിയോ മാനെയും സ്കോർ ചെയ്തു. ആസ്റ്റൺവില്ല 2-0ത്തിന് ന്യൂകാസിൽ യുനൈറ്റഡിനെയും ബ്രൈറ്റൺ അതേ മാർജിന് വാറ്റ്ഫോഡിനെയും തോൽപിച്ചപ്പോൾ ലീഡ്സ് യുനൈറ്റഡ്-എവർട്ടൺ മത്സരം 2-2നും ക്രിസ്റ്റൽപാലസ്-ബ്രെൻഡ്ഫോഡ് കളി ഗോൾരഹിതമായും സമനിലയിൽ പിരിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.