സാംബ പരിശീലകനായി ആഞ്ചലോട്ടി എന്നു വരും?
text_fieldsറിയോ ഡി ജനീറോ: ബ്രസീൽ പരിശീലകനായി കാർലോ ആഞ്ചലോട്ടി എത്തുമെന്ന സൂചനകൾ വന്നു തുടങ്ങിയിട്ട് ഏറെയായെങ്കിലും അനിശ്ചിതത്വം ബാക്കി. എന്ന് ചുമതലയേൽക്കുമെന്ന കാര്യത്തിൽ ആഞ്ചലോട്ടി അവസാന വാക്ക് പറയാത്തതാണ് വില്ലനാകുന്നത്. ലാ ലിഗയിൽ അഞ്ചു കളികൾ ബാക്കിനിൽക്കെ കിരീട സാധ്യതാപട്ടികയിൽ റയലും ബാക്കിനിൽക്കുന്നതാണ് പ്രധാന തടസ്സം. നാല് പോയന്റ് അകലത്തിൽ ഒന്നാമതുള്ള ബാഴ്സയെ കടന്ന് വീണ്ടും ജേതാക്കളാകാനാകുമെന്ന് റയൽ കണക്കുകൂട്ടുന്നു.
മേയ് 11ന് ഇരു ടീമുകളും മുഖാമുഖം വരുന്ന എൽക്ലാസിക്കോ ജേതാക്കളെ തീരുമാനിക്കുന്നതിൽ നിർണായകമാകും. ഇതിനൊപ്പം, നിലവിൽ പരിശീലക ചുമതലയുള്ള റയൽ ടീമിന്റെ മാനേജ്മെന്റുമായി സമയം സംബന്ധിച്ച് അഭിപ്രായഭിന്നത നിലനിൽക്കുന്നതായും റിപ്പോർട്ടുണ്ട്. മേയ് 26നകം നിൽക്കുന്നോ ഇല്ലയോ എന്ന് അറിയിക്കണമെന്ന് ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ അന്ത്യശാസനം നൽകിയിട്ടുണ്ട്. എക്വഡോർ, പരഗ്വേ ടീമുകൾക്കെതിരായ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്കുള്ള ടീമിനെ അതിനകം പ്രഖ്യാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.