Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോക്കി ലോകകപ്പിൽ വനിത...

ഹോക്കി ലോകകപ്പിൽ വനിത ടീമിന് അഞ്ചാംസ്ഥാനം

text_fields
bookmark_border
ഹോക്കി ലോകകപ്പിൽ വനിത ടീമിന് അഞ്ചാംസ്ഥാനം
cancel
camera_alt

ഹോ​ക്കി ലോ​ക​ക​പ്പി​ൽ അ​ഞ്ചാം​സ്ഥാ​നം നേ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത ടീം

ആം​സ്റ്റ​ൽ​വീ​ൻ (നെ​ത​ർ​ല​ൻ​ഡ്സ്): ഹോ​ക്കി ലോ​ക​ക​പ്പി​ൽ അ​ഞ്ചാം സ്ഥാ​നം നേ​ടി ഇ​ന്ത്യ​ൻ വ​നി​ത ടീം. ​ക്ലാ​സി​ഫി​ക്കേ​ഷ​ൻ റൗ​ണ്ടി​ൽ ജ​ർ​മ​നി​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളി​ന് തോ​ൽ​പി​ച്ചാ​ണ് അ​ര​നൂ​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ത്തി​ൽ ഇ​ന്ത്യ​യെ​ത്തി​യ​ത്. നേ​ര​ത്തേ, സെ​മി​ഫൈ​ന​ൽ കാ​ണാ​തെ ടീം ​പു​റ​ത്താ​യി​രു​ന്നു. 1974ലെ ​ലോ​ക​ക​പ്പി​ൽ നാ​ലാം​സ്ഥാ​നം നേ​ടി​യ​താ​ണ് ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും വ​ലി​യ നേ​ട്ടം.

ജ​ർ​മ​നി​ക്കെ​തി​രെ ഗോ​ളൊ​ഴി​ഞ്ഞ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷ​മാ​യി​രു​ന്നു ഗം​ഭീ​ര പ്ര​ക​ട​നം. ഇ​ന്ത്യ​ക്കാ​യി ന​വ​നീ​ത് കൗ​ർ ഇ​ര​ട്ട ഗോ​ൾ നേ​ടി. 43ാം മി​നി​റ്റി​ലെ ഫീ​ൽ​ഡ് ഗോ​ളി​ലൂ​ടെ ഇ​ഷി​ക ചൗ​ധ​രി മു​ന്നി​ലെ​ത്തി​ച്ചു. 44ാം മി​നി​റ്റി​ലെ പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ൽ ന​വ​നീ​തും തു​ട​ങ്ങി. നാ​ലാം ക്വാ​ർ​ട്ട​റി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ 47ാം മി​നി​റ്റി​ൽ ന​വ​നീ​തി​ന്റെ വ​ക ഫീ​ൽ​ഡ് ഗോ​ളും. ജ​യ​മു​റ​പ്പി​ച്ച ഇ​ന്ത്യ​ക്കെ​തി​രെ ക​ളി തീ​രാ​ൻ നേ​രം ലി​ൻ ക്രി​ങ്സി​ലൂ​ടെ (59) ജ​ർ​മ​നി ആ​ശ്വാ​സം ക​ണ്ടെ​ത്തി. പൂ​ൾ ഡി-​യി​ൽ ഒ​രു ജ​യ​വും ര​ണ്ട് സ​മ​നി​ല​യു​മാ​യി ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യാ​ണ് ഇ​ന്ത്യ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. തു​ട​ർ​ന്ന് നെ​ത​ർ​ല​ൻ​ഡ്സി​നോ​ട് തോ​ൽ​ക്കു​ക​യും ആ​സ്ട്രേ​ലി​യ​യോ​ട് സ​മ​നി​ല വ​ഴ​ങ്ങു​ക​യും ചെ​യ്ത​തോ​ടെ സെ​മി​യി​ലെ​ത്താ​നാ​യി​ല്ല. ആ​കെ ആ​റ് ക​ളി​ക​ളി​ൽ ഒ​ന്നി​ൽ മാ​ത്ര​മാ​ണ് സ​ലീ​മ ടെ​റ്റെ ന​യി​ച്ച സം​ഘം തോ​റ്റ​ത്.

പു​രു​ഷ​ന്മാ​ർ ഇ​ന്ന് ബെ​ൽ​ജി​യ​ത്തി​നെ​തി​രെ

ഹോ​ക്കി ലോ​ക​ക​പ്പി​ൽ സെ​മി​ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യ ഇ​ന്ത്യ​ൻ പു​രു​ഷ ടീ​മി​ന് വെ​ള്ളി​യാ​ഴ്ച അ​വ​സാ​ന മ​ത്സ​രം. ഏ​ഴ്/​എ​ട്ട് സ്ഥാ​ന​ക്കാ​രെ നി​ശ്ച​യി​ക്കാ​നു​ള്ള ക്ലാ​സി​ഫി​ക്കേ​ഷ​ൻ റൗ​ണ്ടി​ൽ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങും സം​ഘ​വും ബെ​ൽ​ജി​യ​ത്തെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportshockeyworld cupwomens hockey team
News Summary - Indian Women's Hockey Team Secures Fifth Place in World Cup After Defeating Germany
Next Story