Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightമു​ഹ​മ്മ​ദ് സ​നാ​ൻ...

മു​ഹ​മ്മ​ദ് സ​നാ​ൻ മി​ക​ച്ച യു​വ​താ​രം

text_fields
bookmark_border
മു​ഹ​മ്മ​ദ് സ​നാ​ൻ മി​ക​ച്ച യു​വ​താ​രം
cancel
camera_alt

മു​ഹ​മ്മ​ദ് സ​നാ​ൻ (വ​ല​ത്തേ അ​റ്റം) ഉ​ൾ​പ്പെ​ടെ അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ

കൊ​ൽ​ക്ക​ത്ത: ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ​െപ്ല​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​ഫ്.​പി.​എ.​ഐ) പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം മ​ല​യാ​ളി താ​രം സ​നാ​ൻ മു​ഹ​മ്മ​ദ് സ്വ​ന്ത​മാ​ക്കി. മി​ക​ച്ച ഇ​ന്ത്യ​ൻ സീ​നി​യ​ർ താ​ര​മാ​യി ലാ​ലി​യാ​ൻ​സു​വാ​ല ചാ​ങ്തെ​യെ തി​ര​ഞ്ഞെ​ടു​പ്പു. മി​ക​ച്ച വി​ദേ​​ശ​താ​ര​മാ​യി മോ​ഹ​ൻ​ബ​ഗാ​ന്റെ ബ്ര​സീ​ൽ താ​രം മി​ഗ്വേ​​ൽ ​ഫി​ഗ്വേ​ര​യെ​യും, വ​നി​താ താ​ര​മാ​യി മ​നി​ഷ ക​ല്യാ​ണി​നെ​യും, മി​ക​ച്ച കോ​ച്ചാ​യി ജാം​ഷ​ഡ്പൂ​ർ എ​ഫ്.​സി പ​രി​ശീ​ല​ക​ൻ ഓ​വ​ൻ കോ​യ​ലി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ മു​ൻ​കാ​ല താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. എ​ഫ്.​പി.​എ.​ഐ ​ സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ബൈ​ച്ചൂ​ങ് ബൂ​ട്ടി​യ, മു​ൻ പ്ര​സി​ഡ​ന്റ് റെ​ന​ഡി സി​ങ്, നി​ല​വി​ലെ പ്ര​സി​ഡ​ന്റ് മെ​ഹ്റാ​ജു​ദ്ദീ​ൻ വാ​ദു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രി​ന്ദം ഭ​ട്ടാ​ചാ​ര്യ, സു​നി​ൽ ഛേത്രി ​എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​ണ് ജാം​ഷ​ഡ്പൂ​ർ എ​ഫ്.​സി താ​ര​മാ​യ മു​ഹ​മ്മ​ദ് സ​നാ​ൻ. റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​നി​ലൂ​ടെ വ​ള​ർ​ന്നു​വ​ന്ന സ​നാ​ൻ ഇ​ന്ത്യ അ​ണ്ട​ർ 23 ടീ​മി​ലും, നി​ല​വി​ൽ ദേ​ശീ​യ സീ​നി​യ​ർ ടീ​മി​ലും അം​ഗ​മാ​ണ്. മു​ൻ​നി​ര​യി​ലെ ഭാ​വി​താ​ര​മാ​യാ​ണ് 22 കാ​ര​ൻ സ​നാ​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammad Sanan FPAI awardIndian Football Players Association awardsISL young player Mohammad Sanan
News Summary - Mohammad Sanan Wins FPAI Young Player of the Year Award
Next Story