Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫി​ഫ അ​ണ്ട​ർ 17; ഡെ​ന്മാ​ർ​ക്കി​നെ ഞെ​ട്ടി​ച്ച് മൊ​സാം​ബി​ക്

text_fields
bookmark_border
ഉ​ഗാ​ണ്ട​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ദ​ക്ഷി​ണ കൊ​റി​യ​
ഫി​ഫ അ​ണ്ട​ർ 17; ഡെ​ന്മാ​ർ​ക്കി​നെ ഞെ​ട്ടി​ച്ച് മൊ​സാം​ബി​ക്
cancel

ദോ​ഹ: ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ യൂ​റോ​പ്യ​ൻ ക​രു​ത്ത​രാ​യ ഡെ​ന്മാ​ർ​ക്കി​നെ​തി​രെ മൊ​സാം​ബി​ക്കി​ന് അ​ട്ടി​മ​റി ജ​യം. എതിരില്ലാത്ത നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് മൊ​സാം​ബി​ക് ഡെ​ന്മാ​ർ​ക്കി​നെ ത​ക​ർ​ത്ത​ത്. ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി തി​ള​ങ്ങി​യ അ​ലി​രി​യോ കു​ന​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് മൊ​സാം​ബി​ക്കി​ന് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്.

മ​ത്സ​ര​ത്തി​ന്റെ തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച മൊ​സാം​ബി​ക് നാ​ലാം മി​നി​റ്റി​ൽ ത​ന്നെ ലീ​ഡ് നേ​ടി. ചൗ​സ​ൺ ന​ൽ​കി​യ പാ​സി​ൽ ഖെ​ൻ​സാ​നെ ആ​ദ്യ ഗോ​ൾ നേ​ടി. തി​രി​ച്ച​ടി​ക്കാ​ൻ ഡെ​ന്മാ​ർ​ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും മൊ​സാം​ബി​ക്കി​ന്റെ പ്ര​തി​രോ​ധ​നി​ര ഉ​റ​ച്ചു​നി​ന്നു. 32-ാം മി​നി​റ്റി​ൽ അ​ല​ന്റെ അ​സി​സ്റ്റി​ൽ അ​ലി​രി​യോ കു​ന മൊ​സാം​ബി​ക്കി​ന്റെ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ 44-ാം മി​നി​റ്റി​ൽ വീ​ണ്ടും എ​തി​ർ​വ​ല കു​ലു​ക്കി കു​ന ടീ​മി​ന് 3-0 എ​ന്ന സു​ര​ക്ഷി​ത ലീ​ഡ് ന​ൽ​കി.

ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്ന് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഡെ​ന്മാ​ർ​ക്ക് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. നോ​ഹ മ​നാ​റ്റ, ചു​ക്വു​വാ​നി, ഏ​ലി​യാ​സ് വാ​മി​ങ് എ​ന്നി​വ​രെ ക​ള​ത്തി​ലി​റ​ക്കി ക​ളി തി​രി​ച്ചു​പി​ടി​ക്കാ​ൻ ഡെ​ന്മാ​ർ​ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും ല​ക്ഷ്യം കാ​ണാ​നാ​യി​ല്ല. ക​ളി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ മു​ബൈ മൊ​സാം​ബി​ക്കി​ന്റെ ഗോ​ൾ​പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.

മറ്റൊരു കളിയിൽ ഉ​ഗാ​ണ്ട​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ദ​ക്ഷി​ണ കൊ​റി​യ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച കൊ​റി​യ​ൻ യു​വ​നി​ര​ക്കാ​യി കിം ​ജി​ഹോ, കിം ​ജി​വൂ എ​ന്നി​വ​ർ വ​ല കു​ലു​ക്കി​യ​പ്പോ​ൾ ഉ​ഗാ​ണ്ട​ൻ താ​രം മു​ജാ​ദ് എം​ബാ​ലി​രെ​യു​ടെ സെ​ൽ​ഫ് ഗോ​ളും കൊ​റി​യ​ക്ക് തു​ണ​യാ​യി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mozambique Stuns Denmark U17
Next Story