സെയിലിങ്ങിൽ ഇന്ത്യക്ക് വെള്ളിയും വെങ്കലവും
text_fieldsനിങ്ബോ: ഏഷ്യൻ ഗെയിംസിൽ സെയിലിങ്ങിലും ഇന്ത്യക്ക് മെഡൽ സ്പർശം. ഒരോ വെള്ളിയും വെങ്കലവുമാണ് ഇന്ത്യ നേടിയത്. വനിതകളുടെ ഐ.എൽ.സി.എ -4 ഇനത്തിൽ 17കാരിയായ നേഹ ഠാകൂറാണ് വെള്ളി സ്വന്തമാക്കിയത്.
27 പോയന്റുമായാണ് നേഹ രണ്ടാമതായത്. തായ്ലൻഡിന്റെ നൊപ്പാസോൺ ഖുൻബൂഞ്ചാനാണ് സ്വർണം. ഭോപാലിനെ നാഷനൽ സെയിലിങ് സ്കൂളിലാണ് നേഹ പരിശീലിക്കുന്നത്. പുരുഷന്മാരുടെ ആർ.എസ്: എക്സ് ഇനത്തിൽ ഇബാദ് അലിയാണ് വെങ്കലം നേടിയത്. 52 പോയന്റാണ് അലി നേടിയത്. പുരുഷന്മാരുടെ ഐ.എൽ.സി.എ7 ൽ ഇന്ത്യയുടെ വിഷ്ണു ശരവണനും വെങ്കലം നേടിയിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.