Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസ്; വയനാടിന് അഭിമാനമായി മനുവിന്റെ മെഡൽ നേട്ടം

text_fields
bookmark_border
ഏഷ്യൻ ഗെയിംസ്; വയനാടിന് അഭിമാനമായി മനുവിന്റെ മെഡൽ നേട്ടം
cancel
camera_alt

മനു

കൽപറ്റ: ഏഷ്യൻ ഗെയിംസിലെ ടി.എസ്. മനുവിന്റെ മെഡൽ നേട്ടം വയനാടിന് അഭിമാനമായി. 4x400 മിക്സഡ് റിലേയിലാണ് വാഴവറ്റ സ്വദേശിയായ മനു ഉൾപ്പെട്ട സംഘം വെള്ളി നേടിയത്. കേരള പൊലീസ് കായികാതാരമാണ് ഈ മിടുക്കൻ. കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിനു വേണ്ടി മനു 400 മീറ്ററിൽ വെള്ളിയും 4x400 മീറ്റർ റിലേയിൽ സ്വർണവും നേടിയിരുന്നു.

2025ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 4x400 മെൻസ് റിലേയിൽ വെള്ളി മെഡൽ നേടി. 2024ൽ ഉത്തരാഖണ്ഡിൽ നടന്ന നാഷനൽ ഗെയിംസിൽ 400 മീറ്റർ ഓട്ടമത്സരത്തിലും മനു വെങ്കല മെഡൽ നേടിയിരുന്നു.

കഴിഞ്ഞ ആഗസ്റ്റിൽ ഭുവനേശ്വറിൽ നടന്ന ഇന്റർസ്റ്റേറ്റ് സീനിയർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡലും നേടിയിട്ടുണ്ട്.

ന്യൂ ഡൽഹിയിൽ നടന്ന ഇന്ത്യൻ അത്‍ലറ്റിക് സീരീസ് 400 മീറ്ററിൽ വെങ്കലവും നേടി. വാഴവറ്റ കരിങ്കണിക്കുന്ന് തെക്കിനാലിൽ ടി.പി. സജിയുടെയും ഷീലയുടെയും മകനാണ്. സഹോദരൻ ജിനു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asian Games, T.S. Manu, Wayanad News, Kerala Police, Athletics, Sports
Next Story