ദേശീയ ഫെഡറേഷൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; പിന്നെയും സ്വർണ ജ്യോതി
text_fieldsവനിതാ 100 മീറ്റർ ഹർഡിൽസിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന റിലയൻസ് താരം ജ്യോതിയാ രാജി
കൊച്ചി: ദേശീയ ഫെഡറേഷൻ സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ രണ്ടാം ദിനം വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ ആര് ഒന്നാമതെത്തുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. ഇന്ത്യയുടെ സ്വർണജ്യോതിയായ ആന്ധ്രാപ്രദേശുകാരി ജ്യോതി യാരാജിയായിരുന്നു പ്രതീക്ഷിച്ചതുപോലെ സ്വർണം സ്വന്തമാക്കിയത്. ഈയിനത്തിൽ സ്വന്തം പേരിൽ ദേശീയ റെക്കോഡും(12.78) മീറ്റ് റെക്കോഡുമുള്ള(12.89) ഈ അന്താരാഷ്ട്ര താരം 13.23 സെക്കൻഡ് സമയത്തിലാണ് സ്വർണദൂരം കീഴടക്കിയത്. സ്വര്‍ണനേട്ടത്തിലൂടെ ഏഷ്യന്‍ യോഗ്യതാ സമയം (13.26) മെച്ചപ്പെടുത്തുകയും ചെയ്തു. 13.23 സെക്കന്‍ഡിലായിരുന്നു ഇന്ത്യയിലെ വേഗതമേറിയ വനിതാ ഹര്‍ഡില്‍സ് താരത്തിന്റെ ഫിനിഷിങ്.
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജ്യോതി ഇക്കഴിഞ്ഞ ദേശീയ ഗെയിംസിൽ 100 മീറ്ററിൽ ഒന്നാമതായി ഹാട്രിക് സ്വർണ നേട്ടം സ്വന്തമാക്കിയിരുന്നു. പരിശീലനത്തിനിടെ ഹർഡിൽ വീണ് ഹാംസ്ട്രിങ് പരിക്കിന്റെ പിടിയിലായിരുന്നു ജ്യോതി. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാവുമോയെന്ന ആശങ്കയിലും ഓരോ രാത്രിയിലും പ്രാർഥനയിലുമായിരുന്നു താനെന്ന് സ്വർണ നേട്ടത്തിനു ശേഷം അവർ പറഞ്ഞു.
13 സെക്കന്‍ഡിന് താഴെ സമയത്താണ് ഫിനിഷിങ് ലക്ഷ്യമിട്ടിരുന്നതെന്നും, പരിക്ക് പ്രകടനത്തെ ബാധിച്ചെന്നും താരം മത്സരശേഷം വ്യക്തമാക്കി. ഏഷ്യന്‍ മീറ്റിലേക്ക് യോഗ്യത ഉറപ്പിക്കാനുള്ള ഏക അവസരം കൊച്ചി മാത്രമായിരുന്നു. അതിനാല്‍ മത്സരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.