ലെഫ്. കേണൽ നീരജ് ചോപ്ര; ഓണററി റാങ്ക് നൽകി രാജ്യത്തിന്റെ ആദരം
text_fieldsന്യൂഡൽഹി: ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ചോപ്രക്ക് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലിന്റെ ഓണററി റാങ്ക് നൽകി രാജ്യത്തിന്റെ ആദരം. ദ ഗസറ്റ് ഓഫ് ഇന്ത്യ പ്രകാരം നിയമനം ഏപ്രിൽ 16ന് പ്രാബല്യത്തിൽ വന്നു. 2016 ആഗസ്റ്റ് 26 മുതൽ ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാർ റാങ്കിൽ ജൂനിയർ കമീഷൻഡ് ഓഫിസറായിരുന്നു നീരജ്. 2021ൽ സുബേദാർ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2022ൽ ഇന്ത്യൻ സായുധ സേനയുടെ പരം വിശിഷ്ട സേവാ മെഡൽ ലഭിച്ചു.
രണ്ടു വർഷത്തിനു ശേഷം സുബേദാർ മേജർ റാങ്കിലേക്കും സ്ഥാനക്കയറ്റം ലഭിച്ചു. ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും നേടിയിട്ടുണ്ട് നീരജ്. ഇവ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. ലോക അത് ലറ്റിക് ചാമ്പ്യൻഷിപ് ജേതാവായും ചരിത്രം കുറിച്ചു. ഖേൽ രത്ന, പത്മശ്രീ, അർജുന പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട് ഹരിയാന സ്വദേശിയായ ഇരുപത്തേഴുകാരൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.