Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.ഒ.എ തെരഞ്ഞെടുപ്പ്: പി.ടി ഉഷക്ക് അപ്രതീക്ഷിത തോൽവി, അഞ്ജു ബോബി ജോർജിന് വിജയം

text_fields
bookmark_border
ഐ.ഒ.എ തെരഞ്ഞെടുപ്പ്: പി.ടി ഉഷക്ക് അപ്രതീക്ഷിത തോൽവി, അഞ്ജു ബോബി ജോർജിന് വിജയം
cancel

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ പി.ടി ഉഷ തോറ്റു. അസോസിയേഷന്‍റെ നിലവിലെ അധ്യക്ഷയാണ് ഉഷ. അഞ്ജു ബോബി ജോർജ്, റാണി റാം പാൽ, ഡോള ബാനർജി, സൈന നെഹ്വാൾ എന്നിവരാണ് വിജയിച്ചത്. ഏറ്റവും കൂടുതൽ വോട്ട് അഞ്ജു ബോബി ജോർജിനെന്നാണ് വിവരം.

രാജ്യ സഭാ എം.പിയും ബി.ജെ.പി അനുഭാവമുള്ള താരമാണ് പി.ടി ഉഷ. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഐ.ഒ.എയുടെ പ്രധാന ഭരണസമിതി തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനായിരുന്നു പി.ടി. ഉഷയുടെ നീക്കം. എന്നാല്‍ അതിന് എസ്.ഒ.എം വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ഈ വിഭാഗത്തില്‍ വിജയിച്ചാല്‍ മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉഷക്ക് കഴിയൂ.

ന്യൂഭാരത് പാനലിന് വൻ വിജയമാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. രണ്ടാം ടേമിലും അധ്യക്ഷ പദവി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പി.ടി ഉഷ പത്രിക സമർപ്പിച്ചത്. നിലവിൽ അമ്പതിൽ താഴെ വോട്ടുകളാണ് ലഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഡിസംബർ 5 വരെയാണ് നിലവിലെ അധ്യക്ഷ പദവിയുടെ കാലാവധി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PT Usha failed in IOA election
Next Story