Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2019 11:22 PM IST Updated On
date_range 15 Nov 2019 11:22 PM ISTസെൻറ് ജോര്‍ജ് ഇല്ല; ജി.വി. രാജയുമായി രാജുപോള്‍
text_fieldsbookmark_border
camera_alt??????????????????? ??.???. ???? ????????????????? ???????????? ??????????? ????????? ???????????????????? ? ???????? ???????????????????? ???????????????????? ??????????????????
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികോത്സവത്തിെൻറ തലേദിവസത്തെ സായംസന്ധ്യയില്‍ മൈതാനത ്തിനരികില് പ്രാര്‍ഥിച്ച് നില്ക്കുന്ന ‘മൊട്ടക്കൂട്ടം’ ഇത്തവണയില്ല. എറണാകുളത്തിനെ സംസ്ഥാന ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കാളികളായിരുന്ന കോതമംഗലം സെൻറ് ജോര്‍ജ് എച്ച്്.എസ്.എസിലെ ഒരു താരം പോലും കണ്ണൂരില്‍ കായികോത്സവത്തിനെത്തിയിട്ടില്ല. എറണാകുളം ജില്ല മേളയില്‍ ഒരു താരം മാത്രമായിരുന്നു മത്സരിച്ചത്. സെൻറ് ജോര്‍ജിനെ പലവട്ടം ദേശീയതലത്തില്‍ വമ്പന്മാരാക്കിയ കായികാധ്യാപകന് രാജുപോള്‍, സര്‍വിസില്‍ നിന്ന് വിരമിച്ചശേഷം തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിെൻറ പരിശീലകനാണ്. കഴിഞ്ഞ മേയില്‍ വിരമിച്ച രാജുപോള്‍ സെപ്റ്റംബറിലാണ് ജി.വി. രാജയുടെ കോച്ചിങ് സംഘത്തില്‍ ചേര്‍ന്നത്. സെൻറ് ജോര്‍ജ് ഇല്ലാതായതോടെ കോതമംഗലം പോരിന് അന്ത്യംകുറിച്ച് മാര്‍ബേസില്‍ സ്കൂള്‍ മാത്രം ബാക്കിയായി.
പത്തുതവണ സംസ്ഥാന കായികോത്സവത്തിലും ഒമ്പത് വട്ടം ദേശീയ സ്കൂള്‍ കായികമേളയിലും മികച്ച സ്കൂളായിരുന്നു സെൻറ് ജോര്‍ജ്. 2004ല്‍ എറണാകുളത്ത് വെച്ചായിരുന്നു സെൻറ് ജോര്‍ജിെൻറ കിരീടധാരണം. 2002ല്‍ മൂന്നാം സ്ഥാനവും 2003ല്‍ രണ്ടാം സ്ഥാനവും നേടിയ ശേഷമായിരുന്നു പടിപടിയായുള്ള ഉയര്‍ച്ച. 2008 വരെ ചാമ്പ്യന്‍ സ്കൂള്‍ സെൻറ് ജോര്‍ജ് തന്നെയായിരുന്നു. ചെറിയ ഇടവേളക്കുശേഷം 2012 മുതല്‍ ’14 വരെയും സ്കൂളുകളില്‍ യുവരാജാക്കന്മാരായി. പിന്നീട് കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് പത്താം തവണ സ്കൂള്‍ കിരീടം ‘മൊട്ടകള്’ സ്വന്തമാക്കിയത്. എന്നാല്‍, രാജുപോള്‍ വിരമിച്ചതോടെ സ്കൂളിലെ സ്പോര്‍ട്സ് ഹോസ്റ്റലിനും താഴ്വീണു.
സെൻറ് ജോര്‍ജിനെ ഉയരങ്ങളിലെത്തിച്ച കായികാധ്യാപകന് രാജുപോള്‍ ജി.വി. രാജ സ്കൂളിലെ 30 അംഗ സംഘവുമായി കണ്ണൂരിലെത്തിയിട്ടുണ്ട്. സുനില്‍ ദത്ത്, അശോകന്, സത്യന്, അജിത്ത്, അഭിലാഷ് തുടങ്ങിയ പരിശീലകരും ടീമിനൊപ്പമുണ്ട്. ഒരു വ്യാഴവട്ടത്തിനുശേഷം തിരുവനന്തപുരം ജില്ലാ കായികോത്സവത്തില്‍ ജി.വി. രാജയാണ് ഇത്തവണ ചാമ്പ്യന്‍ സ്കൂള്‍. കായികമന്ത്രി ഇ.പി. ജയരാജന്, കായിക പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക്, പ്രിന്‍സിപ്പല്‍ മുരുകദാസ് തുടങ്ങിയവരുടെ നിര്‍ലോഭമായ പിന്തുണയും ജി.വി. രാജ ടീമിനുണ്ട്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയില്‍ ബിജോ തോമസ്, സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ അനീറ്റ സിബി, ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ അക്ഷയ് തുടങ്ങിയവരടക്കം മെഡല്‍ പ്രതീക്ഷകള്‍ ഏറെയാണെന്ന് രാജു പോള്‍ പറഞ്ഞു. സെൻറ് ജോര്‍ജില്‍നിന്ന് എട്ട് താരങ്ങള്‍ ഈ വര്‍ഷം ജി.വി. രാജയിലേക്ക് ചേക്കേറിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story