ദേശീയ സീനിയർ അത്ലറ്റിക്സ്: നാല് സ്വർണവും രണ്ട് വെള്ളിയുമായി കേരളം മുന്നിൽ
text_fieldsലഖ്നോ: അകവും പുറവും ഉരുക്കുന്ന ചൂടിനോടും കരുത്തരായ എതിരാളികളോടും പടവെട്ടി 59ാമ ത് ദേശീയ സീനിയർ അത്ലറ്റിക്സിെൻറ ആദ്യ ദിനം കേരളം സ്വന്തമാക്കി. ഒമ്പത് ഫൈനൽ നടന്ന ചൊ വ്വാഴ്ച കേരളം വരവുവെച്ചത് നാല് സ്വർണവും രണ്ട് വെള്ളിയും. വെറുതെ നിന്നാൽപോലും വിയർ പ്പിൽ കുളിക്കുന്ന ലഖ്നോവിലെ കാലാവസ്ഥയിൽ അത്ലറ്റുകൾ വെന്തുരുകിയതോടെ ലോകചാമ് പ്യൻഷിപ്പ് യോഗ്യതയെന്ന സ്വപ്നം സഫലമാക്കാൻ ആർക്കുമായില്ല. 200 മീറ്ററിൽ അർച്ചന സുശീ ന്ദ്രനും 5000 മീറ്ററിൽ ജി. ലക്ഷ്മണനും പൊന്നണിഞ്ഞെങ്കിലും തങ്ങളുടെ മികച്ച പ്രകടനത്തിന രികിൽ പോലുമെത്തിയില്ല.
രാവിലെ നടന്ന 20 കി.മീ. നടത്തത്തിൽ കേരളത്തിെൻറ ബി. സൗമ്യയ ുടെ സുവർണ നേട്ടത്തിലൂടെയാണ് മീറ്റിന് കൊടിയേറിയത്. പിന്നാലെ, പുരുഷ വിഭാഗം പോൾവാ ൾട്ടിൽ പാലാ ജംപ്സ് അക്കാദമിയിലെ കെ.ജി. ജെസ്സൻ സ്വർണവും എബിൻ സണ്ണി വെള്ളിയും നേടി. വനിത കളുടെ ഹൈജംപിൽ ആതിര സോമരാജ് സ്വർണവും ലിബിയ ഷാജി വെള്ളിയും നേടി. മിക്സഡ് റിലേയിലാണ ് നാലാം സ്വർണം.
അർച്ചന മിടുക്കി
ദ്യൂതി ചന്ദ് അടക്കിവാണ 200 മീറ്റർ ട്രാക്കിന് കാത്തിരുന്നൊരു പകരക്കാരിയെന്ന പേര് ഉറപ്പിച്ചായിരുന്നു തമിഴ്നാടിെൻറ അർച്ചന സുശീന്ദ്രെൻറ (23.39 സെ.) ഫിനിഷിങ്. ലോകചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്കിനും (23.02 സെ.), കരിയർ ബെസ്റ്റ് പ്രകടനത്തിനും (23.18 സെ.) അടുത്തെത്തിയില്ലെങ്കിലും ഭാവി പ്രതീക്ഷയാണെന്ന് തമിഴ്നാട്ടുകാരി തെളിയിച്ചു. 10 ദിവസം മുമ്പ് പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ്പ്രീയിലായിരുന്നു അർച്ചന സീസൺ ബെസ്റ്റ് പ്രകടനം നടത്തിയത്. ‘ചൂടും, യാത്രകഴിഞ്ഞ് വിശ്രമമില്ലാതെ ട്രാക്കിലിറങ്ങിയതും ഹീറ്റിസിനും ഫൈനലിനുമിടയിൽ ഇടവേളയില്ലാത്തതും തിരിച്ചടിയായി.
എങ്കിലും ദേശീയ മീറ്റിലെ സ്വർണം അഭിമാനമാണ്. കോച്ചുമാർ അർപ്പിച്ച വിശ്വാസം നിലനിർത്താനായി. പട്യാലയിലെ ട്രാക്കിൽ ഇതിനേക്കാൾ മികച്ച സമയത്തിൽ ഓടാൻ കഴിയുമായിരുന്നു’ -അർച്ചന മാധ്യമത്തോട് പറഞ്ഞു. ലോകറാങ്കിങ് വഴി ദോഹയിലേക്ക് ടിക്കറ്റ് പ്രതീക്ഷിക്കാമെങ്കിലും അടുത്തയാഴ്ചയിലെ ഇന്ത്യൻ ഗ്രാൻഡ്പ്രിയിലും അർച്ചന മത്സരിക്കും. മീറ്റ് റെക്കോഡിന് ഉടമയായ ഹിമ ദാസ് കൂടിയെത്തുന്നതോടെ ന്യൂഡൽഹിയിൽ പോരാട്ടം ശക്തമാവും.
പുരുഷ-വനിതാ വിഭാഗം 5000 മീറ്ററുകളിലായിരുന്നു ശ്രദ്ധേയമായ മറ്റൊരു പ്രകടനം. ദോഹ യോഗ്യത മാർക്കിന് അരികിലെത്തിയില്ലെങ്കിലും തമിഴ്നാടിെൻറ ജി. ലക്ഷ്മണനും ഉത്തർ പ്രദേശിെൻറ പാറുൽ ചൗധരിയും സ്വർണം നേടി. നിതേന്ദ്ര റാവത്ത് 10ാം സ്ഥാനത്തേക്കും, ഗുജറാത്തിെൻറ മുരളി ഗവിത് എട്ടും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ലക്ഷ്മണൻ (14:34.30 മി.) സ്വർണം നേടി. ആന്ധ്രയുടെ ബുഗത ശ്രിനുവിനാണ് വെള്ളി.
വനിതകളിൽ അവസാന ലാപ്പ് സ്പ്രിൻറ് പോരാട്ടമായപ്പോൾ എൽ. സൂര്യയെ പിന്തള്ളി യു.പിയുടെ പാറുൽ ചൗധരി (17:51.38 മി.) സ്വർണം നേടി. ഡിസ്കസ് േത്രായിൽ കോമൺവെൽത് ഗെയിംസ് മെഡൽ ജേതാവായ നവജിത്കൗർ ധില്ലൻ (55.42 മീ.) പൊന്നണിഞ്ഞു. എങ്കിലും കരിയർ ബെസ്റ്റ് പ്രകടനത്തിനോ (59.18 മീ.), ലോകചാമ്പ്യൻഷിപ്പ് യോഗ്യത മാർക്കിനോ (61.20 മീ.) അരികിലെത്താനായില്ല.

കേരളം ഫസ്റ്റ്
ആദ്യ ദിനത്തിലെ ഒമ്പതിൽ നാല് സ്വർണവും പോക്കറ്റിലാക്കിയ കേരളം 38 പോയൻറുമായി ഒന്നാമതായി. ദേശീയ റെക്കോഡുകാരിയായ സൗമ്യക്ക് തെൻറൻറ മികച്ച പ്രകടനത്തിനരികിലെത്താൻ പോലുമായില്ലെങ്കിലും മെഡൽ തിളക്കത്തോടെയാണ് (1:48:19.35) തുടക്കമിട്ടത്. ഉത്തർ പ്രദേശിെൻറ പ്രിയങ്ക ഗോസ്വായ് വെള്ളിയും രാജസ്ഥാെൻറ സോനൽ സുഖ്വാല വെങ്കലവും നേടി. പുരുഷ വിഭാഗം പോൾവാൾട്ടിൽ ദേശീയ റെക്കോഡിനുടമയായ (5.30 മീ.) തമിഴ്നാടിെൻറ എസ്. ശിവത്തിലായിരുന്നു എല്ലാവരുടെയും കണ്ണുകൾ. കേരളത്തിെൻറ ജെസ്സനും എബിൻ സണ്ണിയും ചാടിത്തുടങ്ങുേമ്പാൾ ആത്മവിശ്വാസത്തോടെ പാസ് പറഞ്ഞ് കാത്തിരുന്ന ശിവക്കും ചൂട് തിരിച്ചടിയായി. 4.90ൽ തുടങ്ങിയ ശിവ ഒരു ജംപ് പോലും പൂർത്തിയാക്കാനാവാതെ പുറത്ത്.
4.90 മീറ്റർ അനായാസം കടന്ന ചേർത്തലക്കാരൻ ജെസ്സൻ സ്വർണമണിഞ്ഞു. കൂട്ടുകാരൻ എബിൻ സണ്ണിക്കാണ് (4.80 മീ.) വെള്ളി. കർണാടകക്കായി മത്സരിച്ച മലയാളി താരം ബിനീഷ് ജേക്കബ് (4.80 മീ.) വെങ്കലവും നേടി. പാലാ ജംപ്സ് അക്കാദമിയിലാണ് ഇവരുടെ കെ.പി. സതീഷ് ബാബുവിന് കീഴിലാണ് പരിശീലനം. ഹൈജംപും മലയാളി പോരാട്ടമായാണ് അവസാനിച്ചത്. 1.76 മീറ്ററിൽ അവസാനിച്ചപ്പോൾ ആതിര സോമരാജ് സ്വർണവും ലിബിയ ഷാജി വെള്ളിയും നേടി. മിക്സഡ് റിലേയിൽ സി. കണ്ണൻ, എൻ.എച്ച്. ഫായിസ്, പി.ഒ. സയന, ആർ. സ്മൃതിമോൾ എന്നിവരടങ്ങിയ ടീമാണ് പൊന്നണിഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.