Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 10:59 PM IST Updated On
date_range 28 Sept 2019 11:02 PM ISTവീണുപോയ താരത്തെ തോളിലേറ്റി ഗിനിയയുടെ സുൻകാർ ദാബോ- VIDEO
text_fieldsbookmark_border
camera_alt5000 ???????? ????????????????? ?????????? ???? ???????????? ?????????? ??????????? ???????? ??????? ?????? ??????????????????? ???????????????? ????????????? ??????????? ????????? ??????
ദോഹ: ഖലീഫ സ്റ്റേഡിയത്തിലെ ലോകമീറ്റിെൻറ യഥാർഥ ചാമ്പ്യനെ കണ്ടെത്താൻ ഇനി സ്റ്റോ പ്പ് വാച്ചോ, ഫോട്ടോഫിനിഷിങ് മെഷീനോ ഒന്നും നോക്കേണ്ട. വെള്ളിയാഴ്ച രാത്രിയിലെ പു രുഷ വിഭാഗം 5000 മീറ്റർ ഹീറ്റ്സിന് സാക്ഷിയായവരുടെ അലിവുള്ള ഹൃദയം പറഞ്ഞുതരും ദോഹയ ിലൂടെ ലോകം കീഴടക്കിയ ചാമ്പ്യൻ ആരാണെന്ന്.
ഓർമയില്ലേ 1992 ബാഴ്സലോണ ഒളിമ്പിക് സിൽ 400 മീറ്റർ സെമി മത്സരത്തിനിടെ ഒരച്ഛനും മകനും കാണിച്ചുതന്ന മനുഷ്യത്വത്തിെൻറ കഥ. പേശീവേദനയിൽ പുളഞ്ഞ ഡെറിക് റെഡ്മണ്ട് എന്ന ബ്രിട്ടീഷ് അത്ലറ്റും അവനെ തോളിലേറ്റി ഫിനിഷിങ് ലൈനിലെത്തിച്ച അച്ഛൻ ജിം റെഡ്മണ്ടും ഇന്നും ട്രാക്കിലെ സ്പോർട്സ്മാൻഷിപ്പിെൻറ ഉദാഹരണമാണ്. അതിെൻറ മറ്റൊരു പകർപ്പായിരുന്നു ദോഹയിലെ ദീർഘ ദൂര പോരാട്ടത്തിെൻറ ട്രാക്കിൽ കണ്ടത്. ഗിനിയയുടെ ബ്രെയ്മ സുൻകാർ ദാബോയും, അറുബ എന്ന കൊച്ചു ദ്വീപ് രാജ്യത്തിൽ നിന്നുള്ള ജൊനാഥൻ ബസ്ബിയും ചേർന്നെഴുതിയ മനുഷ്യത്വത്തിെൻർ കഥ.
5000 മീറ്റർ ആദ്യ ഹീറ്റ്സിെൻറ അവസാന ലാപ്പിലായിരുന്നു രംഗങ്ങൾ. ആദ്യ സ്ഥാനക്കാർക്കിടയിൽ ഇടം പിടിക്കാനുള്ള കുതിപ്പിനിടെയാണ് ബ്രെയ്മ ദാബോ ആ കാഴ്ച കണ്ടത്. 4000 മീറ്റർ വരെ തന്നേക്കാൾ മുന്നിലോടിയ ബസ്ബി തളർന്നു വീഴുന്നു. അപ്പോൾ ഫിനിഷിങ് ലൈനിൽ നിന്നും 150 മീറ്റർ മാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ. പിന്നെ ഒന്നുമാലോച്ചില്ല. ഫൈനൽ യോഗ്യതക്കുള്ള ശ്രമവും മികച്ച സമയം എന്ന ലക്ഷ്യവുമെല്ലാം ഉപേക്ഷിച്ച് ദാബോ വീണുപോയ എതിരാളിയെ തോളിലേറ്റി. അതിനും മുേമ്പ ഇത്യോപ്യയുടെ സെലമൻ ബാരഗും മറ്റുമെല്ലാം ആദ്യ സ്ഥാനക്കാരായി ഫിനിഷിങ് ലൈൻ തൊട്ടിരുന്നു.
അപ്പോഴേക്കും കാമറക്കണ്ണുകൾ ദാബോയിലേക്കും ബസ്ബിയിലേക്കും തിരിഞ്ഞിരുന്നു. മുേന്ന ഫിനിഷ് ചെയ്തവരുടെ ആഹ്ലാദമെല്ലാം മാറി സ്ക്രീനിൽ മനുഷ്യത്വത്തിെൻറ അപാരത പതിഞ്ഞു. വേച്ചുവേച്ച് നടക്കുന്ന കൂട്ടുകാരനെ കോർത്തുപിടിച്ച് ദാബോ ഓടി. ഖലീഫ സ്റ്റേഡിയത്തിലെ ഗാലറി ഒന്നടങ്കം അവർക്കായി ആർപ്പു വിളിച്ചു. രാജ്യവും പോരാട്ടവീര്യവും മറന്ന് രണ്ടു മനുഷ്യർക്കായി ലോകം കൈയടിച്ചു. ഒടുവിൽ രണ്ടു മിനിറ്റിെൻറ ഹൃദയം തുളുമ്പുന്ന കാഴ്ചക്കൊടുവിൽ ദാബോ ബസ്ബിയെ ഫിനിഷിങ് ലൈനിലെത്തിച്ചു. അപ്പോഴേക്കും ആദ്യ സ്ഥാനക്കാരിൽ നിന്നും ഇവരുടെ സമയവ്യത്യാസം അഞ്ചു മിനിറ്റിലേറെ പിന്നിട്ടിരുന്നു. എങ്കിലും ദാബോ തെൻറ കരിയറിലെ മികച്ച സമയം തന്നെ (18:10.87 മിനിറ്റ്) കുറിച്ചു. പരസഹായത്തിലെ ഫിനിഷിങ്ങിെൻറ പേരിൽ ബസ്ബി അയോഗ്യനാക്കപ്പെട്ടെങ്കിലും ആരാധക ഹൃദയങ്ങളിൽ അവർ ചാമ്പ്യന്മാരായി.
ലോകചാമ്പ്യൻഷിപ്പിനായി തങ്ങളുടെ രാജ്യത്തുനിന്നുമുള്ള ഏക അത്ലറ്റുകൾ കൂടിയാണ് ഇവർ. അത്ലറ്റിക്സിന് കാര്യമായ വേരോട്ടമില്ലാത്ത രണ്ടു രാജ്യങ്ങളിൽനിന്ന് ക്ഷണിതാക്കളായി മത്സരത്തിൽ പങ്കെടുക്കുന്നവർ.
‘ഇത്തരമൊരു സന്ദർഭത്തിൽ ഏതൊരു അത്ലറ്റും ചെയ്യുന്നതേ ഞാനും ചെയ്തിട്ടുള്ളൂ. മറ്റൊരു രാജ്യക്കാരനെ സഹായിക്കാനുള്ള അവസരം ഉപയോഗിച്ചു. അത്രമാത്രം’ -മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ദാബോയുെട മറുപടി ഇങ്ങനെയായിരുന്നു. ‘നന്ദി, ദാബോ’ എന്നായിരുന്നു ബസ്ബിയുടെ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story