ഒാൾ ഇംഗ്ലണ്ട് ഓപൺ: ആദ്യ റൗണ്ട് കടക്കാതെ സൈന
text_fieldsബിർമിങ്ഹാം: ഇന്ത്യയുടെ മുൻനിര ബാഡ്മിൻറൺ താരം സൈന നെഹ്വാളിെൻറ ഒളിമ്പിക് യോഗ ്യത സ്വപ്നങ്ങൾക്ക് തിരിച്ചടിയേകിക്കൊണ്ട് താരം ഒാൾ ഇംഗ്ലണ്ട് ഓപണിെൻറ ഒന്നാം റൗ ണ്ടിൽ പുറത്തായി. ജപ്പാെൻറ ലോക മൂന്നാം നമ്പർ താരം അകാെന യമാഗുച്ചിയാണ് സൈനയെ നേരിട് ടുള്ള ഗെയിമുകൾക്ക് തറപറ്റിച്ചത്. 11-21, 8-21 എന്ന സ്കോറിന് വെറും 28 മിനിറ്റിനുള്ളിൽ സൈന തോൽവി സമ്മതിച്ചു.
നിലവിൽ വനിതകളുടെ റാങ്കിങ്ങിൽ 20ാം സ്ഥാനത്തുള്ള സൈനക്ക് ഏപ്രിൽ 28നുള്ളിൽ ആദ്യ 16ൽ ഇടംപിടിച്ചില്ലെങ്കിൽ ടോക്യോക്ക് പറക്കാനാകില്ല. അടുത്തതായി നടക്കുന്ന സ്വിസ് ഓപൺ, ഇന്ത്യ ഓപൺ, മലേഷ്യ ഓപൺ എന്നീ ടൂർണമെൻറുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമാണ് സൈനക്ക് മുന്നേറ്റം സാധ്യമാകുക. സീസണിൽ ഇതു മൂന്നാം തവണയാണ് 29കാരി ആദ്യ റൗണ്ടിൽ മടങ്ങുന്നത്. പുരുഷ സിംഗ്ൾസിൽ യുവതാരം ലക്ഷ്യ സെൻ രണ്ടാം റൗണ്ടിൽ പുറത്തായി.
ലോക ഏഴാം നമ്പർ താരം വിക്ടർ അക്സൽസണിനോടായിരുന്നു നേരിട്ടുള്ള സെറ്റുകളിൽ തോൽവി. സ്കോർ- 17-21 18-21. ആദ്യ റൗണ്ടിൽ ഹോങ്കോങ്ങിെൻറ ച്യൂക് യൂ ലീയെ ഒന്നിനെതിരെ രണ്ടു സെറ്റിന് വീഴ്ത്തിയ താരത്തിനു പക്ഷേ, അക്സൽസണിെൻറ പരിചയസമ്പത്തിനെ വെല്ലാനായില്ല.
പി. കശ്യപ് ആദ്യ റൗണ്ടിൽ പരിക്കേറ്റ് പിന്മാറുകയും ബി. സായ് പ്രണീത് ആദ്യ റൗണ്ടിൽ പുറത്താകുകയിരുന്നു. ഡബ്ൾസിൽ പ്രണവ് ജെറി ചോപ്ര- എൻ. സിക്കി റെഡ്ഡി സഖ്യം രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.