എം.ടി. സാമുവല്‍: കളിക്കാരെൻറ മനസ്സറിഞ്ഞ പരിശീലകൻ
text_fieldsകൊച്ചി: അർബുദത്തെ തോൽപിച്ച് എം.ടി. സാമുവൽ വോളിബാൾ പഠിപ്പിക്കാൻ എത്തുെമന്നായിര ുന്നു കളിക്കാരുടെ വിശ്വാസം. രോഗബാധിതനാണെന്ന് അറിഞ്ഞിട്ടും ബി.പി.സി.എൽ ടീമിനെ പരിശ ീലിപ്പിക്കാൻ എന്നും രാവിലെ എത്തുകയും ചെയ്തിരുന്നു. ഓരോ ദിവസവും ഉൗർജസ്വലനായി കളിക്കാർക്ക് വോളിബാളിെൻറ തന്ത്രങ്ങൾ പഠിപ്പിച്ചുകൊടുത്തു. എന്നാൽ, കളിക്കളത്തിലെ പോരാളി രോഗത്തോട് കീഴടങ്ങി വിടപറയുേമ്പാൾ ആ വലിയ മനുഷ്യൻ പകർന്നുനൽകിയ കരുത്ത് നന്ദിയോടെ സ്മരിക്കുകയാണ് വോളിബാൾ കേരളം.
കളിക്കാരെൻറ മനസ്സറിയുന്ന പരിശീലകനായിരുന്നു എം.ടി. സാമുവലെന്ന് അദ്ദേഹത്തിനു കീഴിൽ കളിപഠിച്ച എല്ലാവരും പറയുന്നു. ആത്മസമര്‍പ്പണംകൊണ്ടു മാത്രമാണ് രാജ്യംകണ്ട ഏറ്റവും മികച്ച വോളിബാള്‍ പരിശീലകനെന്ന മേല്‍വിലാസം അദ്ദേഹം സ്വന്തമാക്കിയത്. 1992 മുതൽ 2012 വരെ കൊച്ചിൻ പോർട്ട് ടീമിെൻറ കോച്ചായിരുന്നു അദ്ദേഹം. രണ്ടു പതിറ്റാണ്ടു നീണ്ട ആ കാലയളവിൽ സാമുവല്‍ എന്ന പ്രതിഭയുടെ തിളക്കം എത്രയോ തവണ രാജ്യം കണ്ടു. അദ്ദേഹത്തിനു കീഴിൽ കൊച്ചിൻ പോർട്ട് രണ്ടു തവണ ഫെഡറേഷൻ കപ്പ് ചാമ്പ്യന്മാരായി. 1993, 94, 95, 2012 വർഷങ്ങളിലായിരുന്നു കേരള ടീമിനെ പരിശീലിപ്പിച്ചത്. 2012ൽ ദേശീയ ചാമ്പ്യൻഷിപ്പും നേടി. ഇൗ നേട്ടത്തിനു പിന്നാലെയാണ് ഇന്ത്യൻ ടീമിെൻറ പരിശീലകനായി എത്തുന്നത്. 2013ൽ ചൈനയിൽ നടന്ന ചലഞ്ചേഴ്സ് ട്രോഫിയിലാണ് ഇന്ത്യയെ പരിശീലിപ്പിച്ചത്.
കൊച്ചിന് പോര്‍ട്ടില്‍നിന്ന് വിരമിച്ചശേഷം സ്പോര്‍ട്സ് കൗണ്‍സിലിെൻറ പരിശീലകനായി. ശേഷം 2019 വരെ കൊച്ചി റിഫൈനറിയിൽ പരിശീലകനായി തുടര്‍ന്നു. 27 വര്‍ഷത്തെ പരിശീലനകാലയളവില്‍ നിരവധി അന്താരാഷ്ട്ര താരങ്ങളെ വാർത്തെടുത്തു. രാജ് വിനോദ്, ബി. അനില്‍, ടോം ജോസഫ് എന്നിവരെല്ലാം അദ്ദേഹത്തിെൻറ പേരുകേട്ട ശിഷ്യന്മാരിൽ ചിലരാണ്. ആലപ്പുഴ എസ്.ഡി കോളജില്‍ വോളിബാള്‍ കളി തുടങ്ങിയ സാമുവല്‍ ദേശീയ റഫറികൂടിയാണ്. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി പാലാരിവട്ടം കെന്നഡി ജങ്ഷനിലെ ഫീനിക്സ് അപ്പാർട്മെൻറിലായിരുന്നു താമസം. ബുധനാഴ്ച എറണാകുളം സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കാരം നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.