ധോണി ചാടി; 1250 അടി ഉയരത്തില്‍ നിന്നും
text_fieldsആഗ്ര: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ഒടുവില്‍ തന്‍െറ സ്വപ്ന സാഫല്യത്തിന്‍െറ ആദ്യ കടമ്പ കടന്നു. സേനാവിഭാഗമായ പാരാറെജിമെന്‍റിനൊപ്പം പരിശീലനത്തിലുള്ള ധോണി ആകാശചാട്ടം നടത്തി കായിക ലോകത്തെ അമ്പരപ്പിച്ചു. ആഗ്രയില്‍ ബുധനാഴ്ച രാവിലെ ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനത്തിന്‍െറ എയര്‍ബേസില്‍ നിന്നാണ് ക്യാപ്റ്റന്‍ കൂള്‍ തന്‍െറ കന്നി പാരാജംപിങ് നടത്തിയത്. 1250 അടി ഉയരത്തില്‍ നിന്നും ചാടിയ ഇന്ത്യന്‍ നായകന്‍ ഭൂമിയില്‍ കാലുകുത്താന്‍ 70 സെക്കന്‍ഡെടുത്തു. തന്‍െറ ഹെലികോപ്റ്റര്‍ ഷോട്ട് പോലെ ധോണിയുടെ ആകാശചാട്ടം സമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
പാരാറെജിമെന്‍റിനൊപ്പം രണ്ടാഴ്ചത്തെ പരിശീലനമാണ് ധോണിക്ക് നല്‍കിയത്. സേന ബാഡ്ജുകളിലൊന്നായ 'പാരച്യൂട്ട് വിങ്സ്' നേടാനാണ് ഓണററി ലെഫ്റ്റനന്‍റ് കേണലായ ഇന്ത്യന്‍താരം പരിശീലനത്തിലേര്‍പ്പെടുന്നത്. ബാഡ്ജ് ലഭിക്കുന്നതിനായി 10,000 അടി ഉയരത്തില്‍ യുദ്ധവിമാനത്തില്‍ നിന്ന് അഞ്ച് പാരച്യൂട്ട് ചാട്ടം നടത്തണം. കുറഞ്ഞത് രണ്ട് ആഴ്ചത്തെ കഠിന പട്ടാള പരിശീലനത്തിനു ശേഷമാണ് ധോണി ആദ്യമായി ഇന്ന് ആകാശചാട്ടം നടത്തിയത്.
കായികരംഗത്ത് നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരമായി 2011ലാണ് പാരച്യൂട്ട് റെജിമെന്‍റിന്‍െറ ഓണററി ലെഫ്റ്റനന്‍റ് കേണല്‍ പദവിക്ക് ധോണി അര്‍ഹനായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.