കൊളംബോ ടെസ്റ്റ്: ലങ്കക്കു 413 റണ്‍സ് വിജയലക്ഷ്യം
text_fieldsകൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് 413 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സിന് ഡിക്ളയര്‍ ചെയ്യുകയായിരുന്നു. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയ ദ്വീപുകാര്‍ 21 ഓവറില്‍ നേടിയത് 72 റണ്‍സാണ്. അവസാന ദിനം 341 റണ്‍സ് കൂടി കണ്ടെത്തണം. അവസാന ഇന്നിങ്സില്‍ 18 റണ്‍സുമായി സംഗക്കാര തിരിച്ചുകയറി. ഓപണര്‍ കൗശല്‍ സില്‍വയാണ് (1) പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. അശ്വിന് മുന്നിലാണ് ഇരുവരും വീണത്. കരുണരത്നെയും(25) മാത്യൂസുമാണ്(23) ക്രീസില്‍.
മൂന്നാമനായി ഇറങ്ങിയ അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച ലീഡ് നേടിയത്. മുരളി വിജയും (82) രോഹിത് ശര്‍മയും (34) ഇന്ത്യക്കായി മികച്ച കളിയാണ് കാഴ്ച വെച്ചത്. ഒരു വിക്കറ്റിന് 70 റണ്‍സ് എന്ന നിലയില്‍ ടെസ്റ്റിന്‍െറ നാലാം ദിനം കളി ആരംഭിച്ച ഇന്ത്യക്ക് വേണ്ടി രണ്ടാം വിക്കറ്റില്‍ മുരളി വിജയും രഹാനെയും 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 126 റണ്‍സെടുത്ത രഹാനെ കൗശലിന്‍െറ പന്തില്‍ പുറത്തായി. പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് രഹാനെ തന്‍െറ നാലാം ടെസ്റ്റ് സെഞ്ച്വറി നേടിയത്.
എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി പത്ത് റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മ 34 റണ്‍സെടുത്തു. വൃദ്ധിമാന്‍ സാഹ അഞ്ച് റണ്‍സെടുത്തു നില്‍ക്കെ പരിക്കേറ്റു പുറത്തുപോയി. ലങ്കക്കുവേണ്ടി തരിന്ദു കൗശല്‍ നാലു വിക്കറ്റു വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.