കൊച്ചിയിലെ വീട്ടില്‍ സചിനെത്തി
text_fieldsകൊച്ചി: ക്രിക്കറ്റിലും ഫുട്ബാളിലും അവിസ്മരണീയ മുഹൂര്‍ത്തങ്ങളൊരുക്കി അനുഗ്രഹിച്ച മണ്ണില്‍ സചിനത്തെി. അതിഥിയായല്ല, കൊച്ചിയുടെ വീട്ടുകാരനായി. പനങ്ങാട്ട് പ്രൈം മെറിഡിയന്‍െറ ബ്ളു വാട്ടേഴ്സ് വില്ലയില്‍ ക്രിക്കറ്റ് ഇതിഹാസമത്തെിയപ്പോള്‍ കനത്ത സുരക്ഷാവലയത്തിനുള്ളിലും കാണാനും ചിത്രം പകര്‍ത്താനുമായി നാട്ടുകാരും അയല്‍ക്കാരും ഓടിയത്തെി. ലെ മെറിഡിയനിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം ബോട്ട് മാര്‍ഗമായിരുന്നു സചിന്‍ പനങ്ങാട്ടത്തെിയത്. വീട് ചുറ്റികണ്ട ശേഷം അകത്ത് പ്രവേശിച്ച് ബാല്‍കണിയിലത്തെി ആരാധകര്‍ക്ക് നേരെ കൈവീശാനും മറന്നില്ല.
കായല്‍ സൗന്ദര്യം മുഴുവനായും ആസ്വദിക്കാവുന്ന രീതിയിലെ നിര്‍മാണമാണ് മാസ്റ്റര്‍ ബ്ളാസ്റ്റര്‍ക്ക് ഏറെ ഇഷ്ടമായത്. ഇനി കേരളത്തില്‍ എത്തുമ്പോഴെല്ലാം താമസം ഇവിടെയാകുമെന്നും സചിന്‍ പറഞ്ഞു.
5000 ചതുരശ്ര അടി വലുപ്പമുള്ള മൂന്നുനില വില്ലയാണ് സചിനായി ഒരുക്കിയിരിക്കുന്നത്. പൂന്തോട്ടവും ലാന്‍ഡ്സ്കേപ് ചെയ്ത പുല്‍പ്പരപ്പും നിറഞ്ഞ വില്ലയില്‍ ലിഫ്റ്റ്, മറീന, ഹെലിപാഡ് സൗകര്യങ്ങളുമുണ്ട്. കായലിന് അഭിമുഖമായുള്ള വില്ല സചിനും ഇഷ്ടപ്പെട്ടു. കേരളത്തിലേക്ക് വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലയാളികളുടെ സ്നേഹത്തിനും കരുതലിനും നന്ദി. കേരളത്തില്‍ നടത്താനുദ്ദേശിക്കുന്ന പുതിയ സംരംഭങ്ങള്‍ക്ക് പുതിയ വീട് തണലാകുമെന്ന് അഭിപ്രായപ്പെട്ട സചിന്‍ ഇത്തരമൊരു സ്ഥലം ഒരുക്കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചാണ് മടങ്ങിയത്.
കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബാള്‍ ടീം ഉടമ കൂടിയായ സചിന്‍ കേരളത്തില്‍ കൂടുതല്‍ സമയം ചെലവിടുന്നതിന്‍െറ ഭാഗമായാണ് കൊച്ചിയില്‍ വീട് സ്വന്തമാക്കിയത്. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് സചിന്‍ വീട് സ്വന്തമാക്കുന്നത്. ബാന്ദ്ര പെറി ക്രോസ് റോഡിലെ ബംഗ്ളാവിലാണ് ഇപ്പോള്‍ താമസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.