ധോണി തന്നെ നയിക്കും; ഇന്ത്യന്‍ ടീമിലേക്ക് രണ്ട് പുതുമുഖങ്ങള്‍
text_fieldsന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന-ട്വന്‍റി^20 മത്സരങ്ങള്‍ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റനായി എം.എസ് ധോണി തന്നെ തുടരും. ബംഗളുരുവില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മറ്റി യോഗം മൂന്ന് ട്വന്‍റി^20 മത്സരങ്ങള്‍ക്കും ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
ഓള്‍ റൗണ്ടര്‍ ഗുര്‍കീറത്ത് സിങ് മാന്‍ മാത്രമാണ് ഏകദിന ടീമിലെ പുതുമുഖമായി എത്തിയത്. കര്‍ണാടക പേസ് ബൗളര്‍ എസ്. അരവിന്ദ് ആദ്യമായി ട്വന്‍റി^20 ടീമിലും ഇടംപിടിച്ചു.അതേസമയം ഒരിടവേളക്കു ശേഷം ഹര്‍ഭജനും അമിത് മിശ്രയും ട്വന്‍റി^20 ടീമിലത്തെിയിട്ടുണ്ട്.മലയാളി താരം സഞ്ജു വി.സാംസണെ ഏകദിന^ ട്വന്‍റി 20 ടീമുകളിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ട്
ട്വന്‍റി^20 മുതല്‍ ടെസ്റ്റ് മാച്ച് വരെ നീളുന്ന ഇന്ത്യന്‍ പര്യടനം 72 ദിവസം നീണ്ടു നില്‍ക്കും. ഹാഷിം ആംലയാണ് ടെസ്റ്റ് ടീമിന്‍െറ നായകന്‍. ഏകദിനസംഘത്തെ എബി ഡിവില്ലിയേഴ്സ് നയിക്കുമ്പോള്‍ ഫാഫ് ഡുപ്ളസിസിന്‍െറ ചുമലിലാണ് ട്വന്‍റി^20 ടീമിന്‍െറ നേതൃത്വം.
ട്വന്‍റി 20: എം.എസ് ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, സ്റ്റുവര്‍ട്ട് ബിന്നി, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, ഹര്‍ഭജന്‍ സിംഗ്, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, അമിത് മിശ്ര, എസ്.അരവിന്ദ്.
ഏകദിനം: എം.എസ് ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, സ്റ്റുവര്‍ട്ട് ബിന്നി, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, ഗുര്‍കീരത് സിങ്, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, ഉമേഷ് യാദവ്.
#TeamIndia for the first three ODIs vs @OfficialCSA #IndvsSA https://t.co/0UXMo2sKY6
— BCCI (@BCCI) September 20, 2015
#TeamIndia for the T20Is against @OfficialCSA #IndvsSA https://t.co/05jahRqx6x
— BCCI (@BCCI) September 20, 2015

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.