രവിശാസ്ത്രി െഎ.സി.സി ക്രിക്കറ്റ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു
text_fieldsന്യൂഡല്‍ഹി: കോച്ച് പദവിയെച്ചൊല്ലി വിവാദം കൊഴുത്തുനില്‍ക്കെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ടീം ഡയറക്ടറുമായിരുന്ന രവി ശാസ്ത്രി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ (ഐ.സി.സി) മാധ്യമപ്രതിനിധി പദവി രാജിവെച്ചു. ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ഇന്ത്യന്‍ ടീമിന്‍െറ മുഖ്യ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട അനില്‍ കുംബ്ളെയാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞതെന്ന് ശാസ്ത്രി രാജിക്കത്തില്‍ പറയുന്നു.
എന്നാല്‍, ഇന്ത്യന്‍ കോച്ചിന്‍െറ പദവിക്കായി ഏറെ കൊതിച്ച ശാസ്ത്രിയെ വെട്ടി അനില്‍ കുംബ്ളെയെ കോച്ചായി തെരഞ്ഞെടുത്തതിന്‍െറ അലയൊലികളാണ് ശാസ്ത്രിയുടെ രാജിയില്‍ കലാശിച്ചതെന്നാണ് ക്രിക്കറ്റ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. മികച്ച കമന്‍േററ്ററും കോളമിസ്റ്റുമായ ശാസ്ത്രി തന്‍െറ പ്രഫഷനല്‍ തിരക്കുകളാണ് രാജിയുടെ കാരണമായി പറയുന്നതെങ്കിലും ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ തീരുമാനിച്ച കുംബ്ളെയുമൊത്തു പോകേണ്ടെന്ന തീരുമാനമാണ് ശാസ്ത്രിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് ഐ.സി.സിയുടെ പേരുവെളിപ്പെടുത്താത്ത വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.