‘വിത് ശിവ’ കോഹ്ലിയുടെ സെല്‍ഫി വൈറലായി
text_fieldsഛത്തീസ്ഗഢ്: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ മകളായ ശിവയുമൊത്തുള്ള വിരാട് കോഹ്ലിയുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചൊവാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇതുവരെ 1.9 ലക്ഷം പേര്‍ ലൈക് ചെയ്യുകയും 50,00 പേര്‍ കമന്‍റിടുകയും ചെയ്തിട്ടുണ്ട്.
കറുത്ത ടോപ്പും പുള്ളിപ്പുലിയുടെ നിറമുള്ള ലെഗിങ്സും ധരിച്ച് ചെവിയില്‍ ഫോണും പിടിച്ചിരിക്കുന്ന ചിത്രമാണ് ശിവയുടേത്. 'ശിവ എന്‍െറ ഫോണെടുത്ത് വിളിക്കുകയാണ്. ഇത് ഉപയോഗിക്കുന്നതെങ്ങനെയെന്നാണ് അവള്‍ നോക്കുന്നത്. അവിശ്വസനീയമാണ് കുട്ടികളുടെ കാര്യങ്ങള്‍. അവരുടെ നിഷ്കളങ്കതയും സ്നേഹവും കാണുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ നിങ്ങള്‍ സ്തംഭിച്ച് പോകും'. ഇങ്ങനെ ചില വാചകങ്ങളും കോഹ്ലി കുറിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.