കാട്ടുതീ ദുരിതാശ്വാസത്തിന് പ്രദർശന മത്സരം: സമാഹരിച്ചത് 36.7 കോടി രൂപ
text_fieldsമെൽബൺ: പ്രായം ഇവിടെ വെറും നമ്പറുകളായി മാറി. നിറമുള്ള ഓർമകളുടെ അകമ്പടിയിൽ പാഡണി ഞ്ഞ് ബാറ്റുമെടുത്ത് ഇതിഹാസങ്ങൾ ക്രീസിലിറങ്ങിയപ്പോൾ പഴയ ക്ലാസിക്കുകൾ പുനരവത രിച്ചു. ബ്രയാൻ ലാറയുടെ കവർ ഡ്രൈവും സ്ട്രെയ്റ്റ് ഡ്രൈവും ബൗണ്ടറിയും സിക്സുകളുമായ ി. ഇടക്ക് ആരാധകർക്ക് നിറക്കാഴ്ചയൊരുക്കി സചിെൻറ സ്ക്വയർ കട്ട് ബൗണ്ടറി. പഴയക ാലത്തെ ഉശിരൻ വെടിക്കെട്ട് വീര്യം അണഞ്ഞിട്ടില്ലെന്ന് ഓർമപ്പെടുത്തി ഹിറ്റർമാരായ മാത്യൂ ഹെയ്ഡനും ആഡം ഗിൽക്രിസ്റ്റും ആൻഡ്ര്യൂ സൈമൺസും നിറഞ്ഞാടി.
ആസ്ട്രേലിയയ െ കരിച്ചുണക്കിയ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങൾ പാഡുകെട്ടിയിറങ്ങിയ ‘ബുഷ്ഫയർ ക്രിക്കറ്റ് ബാഷ്’ പ്രദർശന മത്സരത്തിലായിരുന്നു ആവേശക്കാഴ്ചകൾ.
മത്സരത്തിൽ സചിൻ പരിശീലിപ്പിച്ച റിക്കി പോണ്ടിങ് ഇലവൻ ആഡം ഗിൽക്രിസ്റ്റ് ഇലവനെ ഒരു വിക്കറ്റിന് തോൽപിച്ചു. ബ്രയാൻ ലാറ (30 നോട്ടൗട്ട്), റിക്കി പോണ്ടിങ് (26 നോട്ടൗട്ട്) എന്നിവരുടെ മികവിൽ ആദ്യം ബാറ്റുചെയ്ത പോണ്ടിങ് ഇലവൻ പത്തോവറിൽ അഞ്ചിന് 104 റൺസെടുത്തു. കളിക്കാരനായ കാലത്ത് ക്ലാസിക്കൽ ശൈലികൊണ്ട് ക്രീസ് ഭരിച്ച ലാറ രണ്ട് സിക്സർ പറത്തി ആവേശം നൽകി.
മറുപടി ബാറ്റിങ്ങിൽ ഷെയ്ൻ വാട്സൺ (9 പന്തിൽ 30) ആൻഡ്രു ൈസമൺസ് (13 പന്തിൽ 29), ഗിൽക്രിസ്റ്റ് (17) എന്നിവർ തിളങ്ങിയെങ്കിലും ടീമിന് ആറുവിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുക്കാനാണ് സാധിച്ചത്. ഗിൽക്രിസ്റ്റ് ഇലവനായി ബാറ്റിങ്ങിനിറങ്ങിയ മുൻ ഇന്ത്യൻ താരം യുവരാജ് സിങ് രണ്ട് റൺസെടുത്ത് പുറത്തായി. നേരത്തേ ഒരോവർ ബൗൾ ചെയ്ത യുവരാജ്, മാത്യൂ ഹെയ്ഡെൻറ വിക്കറ്റെടുത്തിരുന്നു.
ആസ്ട്രേലിയൻ വനിത താരങ്ങൾ, വസിം അക്രം, കോട്നി വാൽഷ്, ജസ്റ്റിൻ ലാങർ, ബ്രെറ്റ്ലി തുടങ്ങിയവർ ഇരു ടീമിലുമായി കളിച്ചു. മത്സരത്തിലൂടെ 7.7 ദശലക്ഷം ആസ്ട്രേലിയൻ ഡോളർ (36.7 കോടി രൂപ) സമാഹരിച്ചതായി ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ തുടങ്ങിയ കാട്ടുതീയിൽ ആസ്ട്രേലിയയിൽ 30 പേർ മരിച്ചുവെന്നാണ് കണക്ക്. ആയിരക്കണക്കിന് വീടുകളാണ് അഗ്നിക്കിരയായത്.
നന്ദി സചിൻ...
മെൽബൺ: ക്രിക്കറ്റിൽ ഇതുവരെ ഒരു ഇന്നിങ്സ് ബ്രേക്കിനും ഇത്ര കാത്തിരുന്നിട്ടുണ്ടാകില്ല. ഒരോവർ ബാറ്റുചെയ്യുന്നതിനായി ഇതിഹാസ താരം സചിൻ ടെണ്ടുൽകർ ക്രീസിലെത്തുന്നത് കാണാനായിരുന്നു കാട്ടുതീ ദുരന്ത നിവാരണ പ്രദർശന മത്സരത്തിനിടെ ക്രിക്കറ്റ് ആരാധകർ കാത്തിരുന്നത്. ആസ്ട്രേലിയൻ വനിത ക്രിക്കറ്റ് താരം എലീസ് പെറിയുടെ അഭ്യർഥന മാനിച്ചാണ് ഡോക്ടറുടെ നിർദേശംപോലും അവഗണിച്ച് സചിൻ പാഡുകെട്ടിയിറങ്ങിയത്.
പോണ്ടിങ് ഇലവെൻറ പരിശീലകനായ സചിൻ മഞ്ഞ ജഴ്സിയിൽ ജങ്ഷൻ ഓവലിൽ കളത്തിലിറങ്ങി. കാലമേറെ കഴിഞ്ഞിട്ടും തെൻറ സ്വതസിദ്ധമായ ശൈലിയും ഷോട്ടുകളും കൈമോശം വന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു സചിെൻറ ബാറ്റിങ്. ആദ്യ നാലുപന്തുകളിൽ ഒരു ബൗണ്ടറി മാത്രം വഴങ്ങിയ പെറി ശേഷം പന്ത് മറ്റൊരു ഓസീസ് താരമായ അനബെൽ സതർലൻഡിന് കൈമാറി.
അഞ്ച് വർഷത്തിനുശേഷം ലിറ്റിൽ മാസ്റ്റർ ബാറ്റ് ചെയ്യുന്നത് കാണാനായതിെൻറ നിർവൃതിയിലാണ് കാണികൾ സ്റ്റേഡിയം വിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.