Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്ക...

ദക്ഷിണാഫ്രിക്ക പതറുന്നു; ആറ് വിക്കറ്റ്​​ നഷ്​ടം

text_fields
bookmark_border
icc-twitter
cancel

സതാംപ്​ടൺ: ഇന്ത്യ-ദക്ഷിണാ​ഫ്രിക്ക ലോകകപ്പ്​ ക്രിക്കറ്റ്​ മൽസരത്തിൽ ദക്ഷിണാഫ്രിക്ക പതറുന്നു. 36 ഓവർ പിന്നിടു ​േമ്പാൾ ദക്ഷിണാഫ്രിക്കക്ക് 135 റൺസ്​ എടുക്കു​േമ്പാഴേക്കും​ ആറ്​ വിക്കറ്റ്​ നഷ്​ടമായിട്ടുണ്ട്​. രണ്ട്​ വിക്കറ ്റെടുത്ത ബുമ്രയും മൂന്ന്​ വിക്കറ്റെടുത്ത ചാഹലുമാണ്​ ദക്ഷിണാഫ്രിക്കയുടെ മുൻനിരയെ തകർത്തത്​.

ബുമ്രയുടെ ബൗളിങ്ങാണ്​ ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലേക്ക്​ തള്ളിവിട്ടത്​. പവർ പ്ലേ ഓവറുകളിൽ തന്നെ അംലയേയും ഡികോക്കിനെയും മടക്കി ബുമ്ര ഇന്ത്യക്ക്​ തുടക്കത്തിൽ തന്നെ മേധാവിത്വം നൽകി. പിന്നീട്​ ഇന്നിങ്​സ്​ കെട്ടിപ്പടുക്കാൻ ശ്രമിച്ച ഡ്യൂസനെ മടക്കി ചാഹൽ വീണ്ടും ഇന്ത്യക്ക്​ ബ്രേക്ക്​ ത്രൂ സമ്മാനിച്ചു. ഇതിന്​ പിന്നാലെ രണ്ട്​ വിക്കറ്റുകൾ കൂടി വീണതോടെ ദക്ഷിണാഫ്രിക്കയുടെ മുൻനിര തകരുകയായിരുന്നു.

​ബാറ്റിങ്ങിനെ അനുകൂലിക്കുന്ന വിക്കറ്റിൽ ടോസ്​ നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ്​ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ പരമാവധി റൺ നേടുക എന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ പദ്ധതി. എന്നാൽ, ഇന്ത്യൻ ബൗളർമാർ കൃത്യമായ ലൈനിലും ലെങ്​തിലും പന്തെറിഞ്ഞതോടെ ദക്ഷിണാഫ്രിക്ക പ്ര​തിരോധത്തിലേക്ക്​ പോയി.

ഹാഷിം അംല തിരിച്ചെത്തിയതാണ്​ ദക്ഷിണാഫ്രിക്കൻ നിരയിലെ പ്രധാന മാറ്റം. ഇന്ത്യ മുഹമ്മദ്​ ഷമിക്ക്​ ആദ്യ മൽസരത്തിൽ അവസരം നൽകിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsSouthafricaICC World Cup 2019India News
News Summary - India-South africa -Sports news
Next Story