Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്​ലിക്ക്​ ആറാം...

കോഹ്​ലിക്ക്​ ആറാം ഇരട്ട ശതകം; ഇന്ത്യൻ റൺമലക്ക്​ മുമ്പിൽ ലങ്ക പതറുന്നു

text_fields
bookmark_border
kohli--double-ton.jpg
cancel

ഫിറോസ്​ ഷാ കോട്​ല: ഇന്ത്യ അടിച്ചുകൂട്ടിയ റൺമല പിന്തുടരുന്ന ലങ്കക്ക്​ രണ്ടാം ദിനം അവസാനിച്ചപ്പോൾ മൂന്ന്​ സുപ്രധാന വിക്കറ്റുകൾ നഷ്​ടമായി. നിലവിൽ 131 ന്​ 3 എന്ന നിലയിലാണ്​ ലങ്ക. ഫോളോ ഒാൺ ഭീഷണി ഒഴിവാക്കാൻ ലങ്കക്ക്​ ഇനി 405 റൺസ്​കൂടി എടുക്കണം.


ആദ്യ പന്തിൽ തന്നെ ഓപ്പണർ കരുണ രത്നെയുടെ വിക്കറ്റ് വീഴ്ത്തി  മുഹമ്മദ് ഷാമിയാണ്​ വിക്കറ്റ്​ വേട്ടക്ക്​ തുടക്കമിട്ടത്​.  42 റൺസെടുത്ത ദിൽറുവാൻ പെരേരയെ ജഡേജയും ഒരു റൺസെടുത്ത ധനഞ്ജയ ഡിസിൽവയെ ഇശാന്ത് ശർമയും തിരിച്ചയച്ചതോടെ ലങ്ക 75ന്​ 3​ എന്ന പരിതാപകരമായ നിലയിലായി. തുടർന്ന്​ വന്ന എയ്ഞ്ചലോ മാത്യൂസും (57) ദി​േനഷ്​ ചണ്ടിമലുമാണ് (25)​ സ്​കോർ നൂറ്​ കടത്തിയത്​. 

ബാറ്റിങ്​ സൂപ്പർ സ്​റ്റാർ വിരാട്​ കോഹ്​ലിയുടെ മിന്നുന്ന ഇരട്ട ശതകത്തി​​​​​​​​​​െൻറ പിൻബലത്തിലായിരുന്നു ഫിറോസ്​ ഷാ കോട്​ലയിൽ ലങ്കയ്​ക്ക്​ മേൽ ഇന്ത്യ റൺമല ഉയർത്തിയത്​. മൂന്നാം ടെസ്​റ്റിലെ ഒന്നാം ഇന്നിങ്​സ്​ ഇന്ത്യ 536 റൺസിന്​ ഡിക്ലയർ ചെയ്​തിരുന്നു. 25 ബൗണ്ടറികളുടെ അകമ്പടിയോടെ 287 പന്തിൽ 243 റൺസാണ്​ കോഹ്​ലി അടിച്ചു കൂട്ടിയത്​.

​ കോഹ്​ലി പരമ്പരയിലെ രണ്ടാമത്തെയും കരിയറിലെ ആറാമത്തെയും ഇരട്ട ശതകമാണ്​ ഫിറോസ്​ ഷാ കോട്​ലയിൽ തികച്ചത്​.​ നായകന്​ അർധ സെഞ്ച്വറിയുമായി രോഹിത് ശർമ (65) മികച്ച പിന്തുണ നൽകിയെങ്കിലും സൻഡക​​​​​​​​​​െൻറ പന്തിൽ ഡിക്​വല്ലയ്​ക്ക്​ ക്യാച്ച്​ നൽകി മടങ്ങി.  പിന്നാ​​ലെ വന്ന രവിചന്ദ്ര അശ്വിനും 4 റൺസെടുത്ത്​ മടങ്ങി. ഇരട്ട ശതകവുമായി കുതിച്ച കോഹ്​ലിയെ ലക്ഷൻ സൻഡകൻ എൽബിഡബ്ല്യവിൽ കുടുക്കി, വിക്കറ്റ്​ നേട്ടം 4 ആക്കി​. വൃദ്ധിമാൻ സാഹയും ജഡേജയും പുറത്താവാതെ നിന്നു. സ്​കോ​ർ: 536/7

ക്യാപ്​റ്റനായിരിക്കെ ടീമിന്​ വേണ്ടി കൂടുതൽ ഇരട്ട ​ശതകം തികച്ച താരം ഇതുവരെ വിഖ്യാത ബാറ്റ്​സ്​മാൻ ബ്രയാൻ ലാറയായിരുന്നു. അഞ്ച് ഇരട്ട ​ശതകമായിരുന്നു​ വിൻഡീസ്​ ക്യാപ്​റ്റൻ നേടിയിരുന്നത്​​. കോഹ്​ലി ഇത്​ മറികടന്നു. ആറ്​ ഇരട്ട ശതകമാണ്​ ഇന്ത്യൻ നായക​​​​​​​​​​െൻറ സമ്പാദ്യം. 
മൂന്ന്​ ടെസ്​റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 1-0 ന്​ മുന്നിലാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsIndia vs Sri Lankafirst innings
News Summary - India vs Sri Lanka, 3rd Test, India News
Next Story