Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകാവേരി പ്രതിഷേധം:...

കാവേരി പ്രതിഷേധം: ചെന്നൈയിൽ നിന്നും ​െഎ.പി.എൽ മത്സരങ്ങൾ മാറ്റി

text_fields
bookmark_border
Chepauk-Stadium
cancel

ചെന്നൈ: ത​മി​ഴ്നാ​ട്ടിൽ നടക്കുന്ന കാ​വേ​രി ന​ദീ​ജ​ല പ്രക്ഷോഭത്തെ തു​ട​ർ​ന്ന് 11ാം സീ​സ​ണി​ലെ ഐ.​പി.​എ​ൽ മ​ത്സ​ര​ങ്ങ​ൾ ചെന്നെയിൽ നിന്നും മാറ്റി. ഡി.​എം.​കെ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളും ക​ർ​ഷ​ക-​ത​മി​ഴ്​ സം​ഘ​ട​ന​ക​ളും മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. എന്നാൽ മത്സരങ്ങൾ ഏതു സ്​റ്റേഡിയങ്ങളിലേക്കാണ്​ മാറ്റുകയെന്ന്​ വ്യക്തമായിട്ടില്ല. 

കഴിഞ്ഞ ദിവസം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൻ പൊലീസ്​ സുരക്ഷയോടെയാണ്​ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സും കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സും തമ്മിലുള്ള മാർച്ച്​ നടന്നത്​.  സ്റ്റേഡിയത്തിലേക്കുള്ള എല്ലാ റോഡുകളിലും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. 

ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ്, റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ ടീ​മു​ക​ളു​ടെ ഹോം ​മ​ത്സ​ര​ങ്ങ​ളി​ൽ ചി​ല​ത് കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ (സ്പോ​ർ​ട്സ് ഹ​ബ്ബ്) ന​ട​ക്കുമെന്നായിരുന്നു നേരത്തെ വാർത്തകൾ. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡും (ബി.​സി.​സി.​ഐ) ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ് മാ​നേ​ജ്മ​​​​​െൻറും കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​മാ​യി ച​ർ​ച്ച ന​ട​ത്തിയിരുന്നു. എന്നാൽ ഇൗ വാർത്തകൾ ഐ.പി.എൽ ചെയര്‍മാൻ രാജിവ് ശുക്ല നിഷേധിക്കുകയും നേരത്തെ നിശ്ചയിച്ച പ്രകാരം മത്സരങ്ങൾ നടത്തുമെന്ന്​ അറിയിക്കുകയും ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaisports newsIPL MatchesCauvery Protests
News Summary - IPL Matches Moved Out Of Chennai Amid Cauvery Protests- Sports news
Next Story