കെ.സി.എയിൽ 2.16 കോടിയുടെ ക്രമക്കേട്; ടി.സി. മാത്യു കുരുക്കിൽ
text_fieldsകൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനി(കെ.സി.എ)ൽ കോടികളുടെ ക്രമക്കേട് നടന്നതായി അന്വേഷണ കമീഷൻ. ടി.സി. മാത്യു പ്രസിഡൻറായിരിക്കെ 2.16 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി കെ.സി.എ അന്വേഷണ കമീഷനാണ് കണ്ടെത്തിയത്. ഇക്കാര്യം ശരിവെച്ച കെ.സി.എ ഓംബുഡ്സ്മാൻ, അനധികൃതമായി ചെലവഴിച്ച തുക ടി.സി. മാത്യുവിൽനിന്ന് രണ്ടുമാസത്തിനുള്ളിൽ തിരിച്ചുപിടിക്കണമെന്ന് ഉത്തരവിട്ടു.
തൃശൂർ ജില്ലയിലെ കെ.സി.എ അംഗമായിരുന്ന കെ. പ്രമോദിെൻറ പരാതിയിലാണ് നടപടി. അഴിമതി ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ നവംബറിൽ കെ.സി.എ നാലംഗ കമീഷനെ നിയോഗിച്ചിരുന്നു. ട്രഷറർ ശ്രീജിത്ത് വി. നായർ, ഫിനാൻസ് കമ്മിറ്റി അംഗം കെ.എം. അബ്ദുൽ റഹ്മാൻ, പത്തനംതിട്ട സെക്രട്ടറി സാജൻ കെ. വർഗീസ്, കോഴിക്കോട് സെക്രട്ടറി സനിൽ ചന്ദ്രൻ എന്നിവരായിരുന്നു കമീഷനിൽ. 2013-17ൽ പ്രസിഡൻറായിരുന്ന ടി.സി. മാത്യു, സെക്രട്ടറിയായിരുന്ന ടി.എൻ. അനന്തരാമൻ എന്നിവർക്കെതിരായ റിപ്പോർട്ടാണ് കമീഷൻ ഓംബുഡ്സ്മാന് സമർപ്പിച്ചത്.
സ്ഥാനം ഒഴിഞ്ഞശേഷവും ടി.സി. മാത്യു സ്വന്തം ആവശ്യങ്ങൾക്ക് കെ.സി.എയുടെ തുക ചെലവഴിച്ചതായാണ് റിപ്പോർട്ട്. താമസ ഇനത്തിൽ കൈപ്പറ്റിയ 8,25,000 രൂപ ഉൾപ്പെടെ ടി.സി. മാത്യുവിൽനിന്ന് തിരിച്ചുപിടിക്കണമെന്നാണ് കമീഷൻ നിർദേശം. മറൈൻ ഡ്രൈവിൽ ഫ്ലാറ്റിന് മൂന്നുലക്ഷം രൂപ അഡ്വാൻസ് നൽകിയതും കെ.സി.എ ഫണ്ടിൽനിന്നാണ്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത് 3,90,250 രൂപയുടെ ബാധ്യത വരുത്തി. ഇന്ധനം നിറക്കാൻ -74,000, ശമ്പളയിനത്തിൽ ഡ്രൈവർക്ക് -1,91,250, വാഹനത്തിെൻറ അറ്റകുറ്റപ്പണിക്കും മറ്റുമായി -1,25,000 രൂപയും മുടക്കി. ക്രിക്കറ്റ് താരങ്ങൾക്കും ഭാരവാഹികൾക്കുമായുള്ള തിരുവനന്തപുരത്തെ കെ.സി.എ അതിഥി മന്ദിരത്തിൽ മകനും സുഹൃത്തുക്കൾക്കും താമസിക്കാൻ അവസരമൊരുക്കിയതിലൂടെ 25,29,000 രൂപയുടെ നഷ്ടമാണുണ്ടാക്കിയത്.
‘കെ. സി.എ ഭാരവാഹികളുടെ അഴിമതിക്കഥകള്‍ തക്ക സമയത്ത് പുറത്തുവിടും–ടി.സി. മാത്യു
തൊടുപുഴ: കേരള ക്രിക്കറ്റ് അസോസിയേഷനിൽ കോടികളുടെ ക്രമക്കേട് നടന്നതായി അന്വേഷണ കമീഷെൻറ കണ്ടെത്തലിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന് ടി.സി. മാത്യു മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണ കമീഷനെതിരെയും ഓംബുഡ്സ്മാനെതിരെയും കേരള ക്രിക്കറ്റ് അസോസിയേഷനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഓംബുഡ്സ്മാന് തന്നോട് വ്യക്തിവൈരാഗ്യമുണ്ട്. ഇതാണ് ഇടുക്കിയിെല സ്റ്റേഡിയം നിർമാണത്തിൽ ക്രമക്കേട് നടന്നെന്ന നിലപാടിന് പിന്നിൽ. ഓംബുഡ്സ്മാന് പദവി ദുരുപയോഗിക്കുകയും ധൂർത്ത് നടത്തുകയുമാണ്. തെൻറ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ല. കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് നടത്തുന്ന അഴിമതികള്‍ മറയ്ക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. കെ. സി.എ ഭാരവാഹികളുടെ അഴിമതിക്കഥകള്‍ തക്ക സമയത്ത് പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച ആലപ്പുഴയിൽ കെ.സി.എ ജനറൽ ബോഡി യോഗം ചേരും. തുടർനടപടികളെക്കുറിച്ച് യോഗത്തിൽ തീരുമാനമുണ്ടായേക്കും. അതേസമയം, കാസർകോട് ജില്ലയിൽ 20 ലക്ഷം നൽകി പുറമ്പോക്ക് ഭൂമി വാങ്ങിയതടക്കമുള്ള ക്രമക്കേടുകൾ റിപ്പോർട്ടിലുണ്ട്. ഇടുക്കിയിൽ കെ.സി.എ അധീനതയിലുള്ള ഭൂമിയിലെ പാറ പൊട്ടിച്ചുനീക്കി. 44 ലക്ഷം രൂപയുടെ പാറയിൽ ഏറിയ പങ്കും ടി.സി. മാത്യുവിെൻറ വീടുപണിക്കായാണ് ഉപയോഗിച്ചത്. സ്റ്റേഡിയത്തിൽ പുൽത്തകിടി പിടിപ്പിക്കാൻ 30 ലക്ഷം ചെലവാക്കിയെങ്കിലും വീട്ടിലാണ് പുൽത്തകിടി ഇട്ടത്. സോഫ്റ്റ് വെയർ വാങ്ങാൻ 60 ലക്ഷം, സ്റ്റേഡിയം സൗന്ദര്യവത്കരണത്തിന് ലക്ഷങ്ങളുടെ കരാറുകൾ ഉൾപ്പെടെ 2.17 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.