മുംബൈ മാരത്തണ്‍: സിംബു, കിറ്റര്‍ ജേതാക്കള്‍
text_fieldsമുംബൈ: മുംബൈ മാരത്തണില്‍ താന്‍സനിയയുടെ അല്‍ഫോണ്‍സ് സിംബുവും കെനിയയുടെ ബോനസ് കിറ്ററും ജേതാക്കളായി. രണ്ടുമണിക്കൂര്‍ 9 മിനിറ്റ് 32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സിംബു പുരുഷവിഭാഗം ജേതാക്കളായത്. കെനിയക്കാരായ ജോഷ്വ കിര്‍കോറിര്‍ രണ്ടും എലിയഡ് ബാര്‍ഗെറ്റ്നി മൂന്നും സ്ഥാനത്തത്തെി. വനിതകളില്‍ രണ്ടുമണിക്കൂര്‍ 29:02 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് കെനിയക്കാരി ബോനസ് സ്വര്‍ണമണിഞ്ഞത്. ഇത്യോപ്യക്കാരായ ചാല്‍തു ടഫ രണ്ടും ടിജിസ്റ്റ് ഗിര്‍മ മൂന്നും സ്ഥാനക്കാരായി. ഇന്ത്യക്കാരില്‍ ഒളിമ്പ്യന്‍ ഖേതാറാം പുരുഷവിഭാഗം ജേതാവായി (2:19:51). ബഹദൂര്‍ സിങ് രണ്ടും മണിപ്പൂരില്‍നിന്നുള്ള സഞ്ജിത് ലുവാങ് മൂന്നും സ്ഥാനക്കാരായി. വനിതകളില്‍ മഹാരാഷ്ട്രയുടെ ജ്യോതി ഗാതെയാണ് ഒന്നാമത് (02:50:53).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.