അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ x ബംഗ്ലാദേശ് ഫൈനൽ
text_fieldsപോചെസ്ട്രൂം (ദക്ഷിണാഫ്രിക്ക): ന്യൂസിലൻഡിനെ ആറു വിക്കറ്റിന് കീഴടക്കി ബംഗ്ലാദേശ് ആദ് യമായി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിെൻറ കലാശക്കളിക്ക് യോഗ്യത നേടി. നിലവിലെ ജേതാക്കളും ടൂർണമെൻറ് ഫേവറിറ്റുകളുമായ ഇന്ത്യയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബംഗ്ലാദേശിെൻറ എതിരാളി.
50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ കിവീസ് ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം 35 പന്തുകൾ ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു.
സെഞ്ച്വറി നേടിയ മഹ്മുദുൽ ഹസൻ ജോയ് (100), തൗഹീദ് ഹൃദോയ് (40), ഷഹാദത്ത് ഹുസൈൻ (40 നോട്ടൗട്ട്) എന്നിവരാണ് കടുവകൾക്ക് ജയമാരുക്കിയത്.
75 റൺസെടുത്ത ബെക്കാം വീലർ ഗ്രീനലാണ് കിവീസിെൻറ ടോപ്സ്കോറർ. ബംഗ്ലാദേശിനായി ഷരീഫുൽ ഇസ്ലാം മൂന്നു വിക്കറ്റ് വീഴ്ത്തി. ഫൈനലിസ്റ്റുകളായ ഇന്ത്യക്കു സമാനമായി അപരാജിതരായാണ് ബംഗ്ലാദേശിെൻറയും കുതിപ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.