പന്തിൽ കൃത്രിമം കാണിക്കാൻ കോഹ്ലിയും വിരുതൻ?
text_fieldsന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി പന്തിൽ കൃത്രിമം കാണിക്കുന്നതായുള്ള വിഡിയോ നവമാധ്യമങ്ങളിൽ വൈറൽ. സമനിലയിൽ പിരിഞ്ഞ ഇന്ത്യ–ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഒാപ്പണിങ് വിക്കറ്റിൽ അലിസ്റ്റർ കുക്– ഹസീബ് ഹമീദ് കൂട്ടുകെട്ടിൽ ഇംഗ്ലണ്ട് 130 റൺസ് നേടിയപ്പോഴായിരുന്നു കോഹ്ലിയുടെ 'കരവിരുത്'.
നേരത്തെ ദക്ഷിണാഫ്രിക്ക– ആസ്ട്രേലിയ ടെസ്റ്റ് മത്സരത്തിനിടയിൽ പന്തിൽ കൃത്രിമം കാണിച്ചതിന് ഇൻറർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡ്യൂ പ്ലസിസിന് മാച്ച് ഫീയുടെ നൂറ് ശതമാനം പിഴ ചുമത്തിയിരുന്നു.
അതേ സമയം നവംബർ ഒമ്പതിനും 13നുമിടയിൽ നടന്ന മത്സരം കഴിഞ്ഞതിനാൽ െഎ.സി.സിയുടെ നടപടിയിൽനിന്ന് കോഹ്ലി രക്ഷപ്പെടാനാണ് സാധ്യത. കോഹ്ലിയുടെ ചെയ്തിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. വിഡിയോ സ്റ്റാർ സ്പോർട്സ് അധികൃതർ ബ്ലോക് ചെയ്തു. ഐ.സി.സി നിയമം അനുസരിച്ച് പന്തിൽ കൃത്രിമം കാണിക്കുന്നത് നിയമ വിരുദ്ധമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.