യങ് ഹീറോസ് ഫുട്ബാള്‍ കാമ്പയിന്‍ കൊച്ചിയില്‍
text_fieldsകൊച്ചി: കാല്‍പ്പന്ത് കളിയിലെ യുവപ്രതിഭകളെ കണ്ടത്തൊന്‍ യങ് ഹീറോസ് ഫുട്ബാള്‍ കാമ്പയിന് കൊച്ചി വേദിയാകുന്നു. ഈ മാസം 21, 22 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് മത്സരം. സ്കൗട്ടിങ് പ്രോഗ്രാമിലൂടെ ഗ്രാസ്റൂട്ട് തലത്തില്‍ പ്രതിഭകളെ കണ്ടത്തൊന്‍ രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ഥി കേന്ദ്രീകൃത പദ്ധതിയാണ് യങ് ഹീറോസ് കപ്പ്. ഇന്ത്യയിലെ 15 നഗരങ്ങളിലെ 650 സ്കൂളുകളില്‍നിന്നായി അണ്ടര്‍ 15 ഫുട്ബാള്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കാനും അവര്‍ക്ക് ദിശാബോധം നല്‍കാനും ഉദ്ദേശിച്ചുള്ളതാണ് പദ്ധതി.ekg shan2 സ്കൂള്‍തലത്തില്‍ 4,20,000 കുട്ടികള്‍ ആക്ടിവേഷന്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കും. തെരഞ്ഞെടുക്കുന്ന 45 കുട്ടികള്‍ക്ക് കൊല്‍ക്കത്തയില്‍ പരിശീലനം നല്‍കും. ഇവരില്‍ 16 കുട്ടികളെ 10 ദിവസത്തെ പരിശീലന പരിപാടിക്ക് സ്പെയിനില്‍ കൊണ്ടുപോകും. അന്താരാഷ്ട്ര പരിശീലകര്‍ക്കുകീഴിലെ പരിശീലനത്തിനൊപ്പം വിദേശ ക്ളബുകളുമായി സൗഹൃദമത്സരം കളിക്കാനും താരങ്ങള്‍ക്ക് അവസരം ലഭിക്കും.
കൊച്ചിയില്‍ 32 സ്കൂളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരള ഫുട്ബാള്‍ അസോസിയേഷനുമായി ബന്ധപ്പെട്ടാണ് താല്‍പര്യമുള്ള സ്കൂളുകളുടെ പട്ടിക ശേഖരിച്ചത്. സ്കൂളുകളെ എട്ട് ഗ്രൂപ്പായി തിരിച്ചു. ഓരോ ഗ്രൂപ്പിലും നാല് ടീം വീതം സെവന്‍ എ സൈഡ് രീതിയിലാണ് മത്സരിക്കുക. ആദ്യദിനം പ്രാഥമികറൗണ്ട് മത്സരങ്ങളും രണ്ടാം ദിനം നോക്കൗട്ട്, ഫൈനല്‍ മത്സരങ്ങളും നടത്തി വിജയിയെ കണ്ടത്തെുമെന്ന് ഹൈ ലൈഫ് ഇവന്‍റ് മാനേജ്മെന്‍റ് സീനിയര്‍ എക്സിക്യൂട്ടിവ് ശതദ്രു ലോറന്‍സ് ദത്ത് പറഞ്ഞു. കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ മത്സരങ്ങള്‍ക്കുശേഷമാണ് കാമ്പയിന്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. ഗോവ, ഇന്ദോര്‍, പുണെ, മുംബൈ, ഷില്ളോങ്, ഗുവാഹതി, അഹ്മദാബാദ്, ലഖ്നോ, ചണ്ഡീഗഢ്, ഡല്‍ഹി എന്നിവിടങ്ങളിലാകും തുടര്‍ന്ന് മത്സരം സംഘടിപ്പിക്കുക. അടുത്ത ജനുവരിയിലാണ് ഗ്രാന്‍ഡ് ഫിനാലെ. സ്റ്റാര്‍ സ്പോര്‍ട്സ്, ഐ.ഡി.ബി.ഐ, ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ്, പാര്‍ലേ എന്നിവയുമായി ചേര്‍ന്നാണ് കാമ്പയിന്‍.
ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് പ്രതിഭാശാലികളായ നിരവധി യുവപ്രതിഭകളെ കണ്ടത്തൊന്‍ കഴിഞ്ഞതായി മുന്‍ ഇറാനിയന്‍ ഫുട്ബാള്‍ താരവും യങ് ഹീറോസ് കപ്പ് ചീഫ് മെന്‍ററുമായ ജംഷിദ് നസീറി പറഞ്ഞു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യങ് ഹീറോസ് ചാമ്പ്യന്‍സ് ട്രോഫിയും അദ്ദേഹം പുറത്തിറക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.