മെസിയെ പിന്തുണക്കാന്‍ ആരാധകരോട് ബാഴ്സലോണ
text_fieldsമാഡ്രിഡ്: അര്‍ജൻറീനൻ സൂപ്പര്‍ താരം ലയണല്‍ മെസിയെ പിന്തുണക്കാന്‍ ലോകത്തെമ്പാടുമുള്ള ആരാധകരോട് ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബ്. നികുതി വെട്ടിപ്പു കേസില്‍ 21 മാസത്തെ തടവിന് ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട മെസിയെ പിന്തുണച്ചാണ് മെസിയുടെ ക്ലബ്ബ് രംഗത്തത്തെിയിരിക്കുന്നത്. ‘മെസി ഒറ്റക്കല്ല’ തലക്കെട്ടില്‍ WeAreAllLeoMessi എന്ന ഹാഷ്ടാഗില്‍ ക്ലബ്ബ് പുറത്ത് വിട്ട വാര്‍ത്താകുറിപ്പിലാണ് ബാഴ്സ തങ്ങളുടെ നയം വ്യക്തമാക്കിയത്. 46 ലക്ഷം ഡോളറിന്‍െറ നികുതി വെട്ടിച്ചെതിന് മെസിക്കും പിതാവിനും തടവ് ശിക്ഷ കൂടാതെ 20 ലക്ഷം യൂറോ പിഴയും ചുമത്തിയിട്ടുണ്ട്.
ബെലീസിലും ഉറുഗ്വയിലും നികുതി വെട്ടിക്കാനായി ഇവര്‍ കള്ളപ്പണം നിക്ഷേപിച്ചതായിട്ടാണ് ആരോപണം ഉയര്‍ന്നത്. മെസിയെ ആക്രമിക്കുന്നവര്‍ ബാഴ്സയേയും അതിന്‍െറ ചരിത്രത്തയുമാണ് ആക്രമിക്കുന്നത്. അവസാനം വരെ അദ്ദേഹത്തിന് വേണ്ടി നില്‍ക്കുമെന്നും ബാഴ്സ പ്രസിഡന്‍റ് ജോസഫ് മരിയ ബര്‍ട്ടോമു വ്യക്തമാക്കി. 2006-2009 കാലത്ത് വരുമാനകണക്ക് കൃത്യമായി കാണിക്കാതെ തെറ്റായ വിവരങ്ങളാണ് റിട്ടേണുകളായി സമര്‍പ്പിച്ചതെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.