ഫുട്ബോൾ ലോകത്ത് വിലയേറിയ താരമാകാൻ പോൾ പോഗ്ബ
text_fieldsലണ്ടൻ: ഫ്രഞ്ച് താരം പോൾ പോഗ്ബക്ക് വേണ്ടി 108 മില്യണെങ്കിലും വേണമെന്ന യുവൻറൻസിെൻറ ആവശ്യം മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗീകരിച്ചാൽ ഗാരത് ബെയ്‍ലിനെ പിന്നിലാക്കി ലോകത്തെ വിലകൂടിയ താരമായി പോൾ പോഗ്‍ബ മാറും. നേരത്തെ യുണൈറ്റഡിെൻറ 100മില്യണ്‍ പൗണ്ടിെൻറ (ഏകദേശം 880 കോടി) ഓഫര്‍ യുവൻറൻസ് തള്ളിയിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അവസരം കിട്ടാതെ ടീം വിടേണ്ടി വന്ന താരത്തിെൻറ അതിശയകരമായ തിരിച്ചുവരവാണിപ്പോള്‍ ഫുട്ബോൾ ലോകം കാണുന്നത്. മാഞ്ചസ്റ്ററിെൻറ യൂത്ത് ടീമിലും രണ്ടു വര്‍ഷം സീനിയര്‍ ടീമിലും പോഗ്ബ കളിച്ചെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോഗ്ബയെ ഒഴിവാക്കുകയായിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരാര്‍ പുതുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പോഗ്ബ 2012ല്‍ യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു . ഫ്രഞ്ചു മിഡ്ഫീല്‍ഡറെ പോകാന്‍ അനുവദിച്ചത് യുണൈറ്റഡ് കോച്ച് അലക്‌സ് ഫെര്‍ഗൂസന്റെ കോച്ചിങ് കരിയറിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് ഇതിഹാസ താരം സിനദിൻ സിദാന്‍ അന്നു വിലയിരുത്തിയിരുന്നു.
കഴിഞ്ഞ സീസണില്‍ പോഗ്ബ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവൻറൻസിലേക്ക് കൂടുമാറിയത്. ഒരേ ഒരു സീസണ്‍കൊണ്ട് യുവൻറൻസിൽ ആക്രമണത്തിലും പ്രതിരോധത്തിലും തിളങ്ങാന്‍ കഴിയുന്ന താരമാണ് പോഗ്ബ. വലം കാലുകൊണ്ട് റോക്കറ്റ് പോലെ മൂളിപ്പറക്കുന്ന ഷോട്ടുകള്‍ പായിക്കാന്‍ വിദഗ്ധന്‍. പന്ത് ഡ്രിബിള്‍ ചെയ്ത് മുന്നേറാന്‍ സാമര്‍ഥ്യമുണ്ട്. ഇക്കഴിഞ്ഞ യൂറോ കപ്പിലെ പല മത്സരങ്ങളിലും നിര്‍ണായകമായ പ്രകടനം കാഴ്ച വെച്ച അദ്ദേഹം ആരാധകരുടെയും ഫുട്‌ബോള്‍ പണ്ഡിതരുടെയും പ്രശംസയും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.