Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകളിയില്ലെങ്കിലും...

കളിയില്ലെങ്കിലും അമർജിത്​ സിങ്​ കിയാം​ ബിസിയാണ്​

text_fields
bookmark_border
കളിയില്ലെങ്കിലും അമർജിത്​ സിങ്​ കിയാം​ ബിസിയാണ്​
cancel

ഇംഫാൽ: കളിയെല്ലാം മുടങ്ങി വീട്ടിലായപ്പോൾ, കുടുംബത്തിനൊപ്പം നെൽകൃഷിക്കിറങ്ങിയിരിക്കുകയാണ്​ ഇന്ത്യൻ അണ്ടർ 17 ലോകകപ്പ്​ ഫുട്​ബാൾ നായകനും സീനിയർ ടീം അംഗവുമായ അമർജിത്​ സിങ്​ കിയാം.

മണിപ്പൂരിലെ ഗ്രാമത്തിൽ കുടുംബത്തി​​െൻറ കൈവശമുള്ള വിശാലമായ വയലിൽ പിതാവിനും സഹോദരങ്ങൾക്കുമൊപ്പം നെൽപാടത്ത്​ ഞാറു നടുന്ന ചിത്രം ട്വിറ്ററിൽ അമർജിത്​ തന്നെ പ​ങ്കുവെക്കുകയായിരുന്നു. കുടുംബം പരമ്പരാഗത കർഷകരാണെങ്കിലും കുഞ്ഞുനാളിലെ പന്തിനു പിന്നാലെ ഒാടിത്തുടങ്ങിയ അമർജിത്തിന്​ ഇതൊന്നും പതിവില്ലായിരുന്നു.

ചെറുപ്പത്തിൽതന്നെ ഫുട്​ബാളി​െല നല്ലപാഠങ്ങൾ തേടി മഹാരാഷ്​ട്രയിലേക്കും ചണ്ഡിഗഢിലേക്കും പോയതിനാൽ കൃഷിയും വയലുമെല്ലാം അമർജിത്തിന്​ അന്യമായി. ഇപ്പോൾ അവന്​ കുടുംബ വേരുകളിലേക്കുള്ള തിരിച്ചുപോക്കാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football
News Summary - Amarjith sing kiam star at farming also
Next Story