സെറ്റ്യാൻ ബാഴ്സ കോച്ച്; വാൽവെർദെയെ പുറത്താക്കി
text_fieldsബാഴ്സലോണ: സ്പാനിഷ് അതികായരായ ബാഴ്സലോണയെ തുടർച്ചയായ രണ്ടു തവണ ലാ ലിഗ ചാമ ്പ്യന്മാരാക്കിയ പരിശീലകൻ ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കി. പകരക്കാരനായി മുൻ റയ ൽ ബെറ്റിസ് കോച്ച് ക്വിക് സെറ്റ്യാന് ചുമതല നൽകി. സമീപകാലത്ത് കറ്റാലൻ ക്ലബ് വലിയ പോരിടങ്ങളിൽ പിറകോട്ടുപോയതാണ് അപ്രതീക്ഷിത പുറത്താകലിന് കാരണം.
ലാ ലിഗയിൽ കഴിഞ്ഞ സീസണിൽ തുടക്കം മുതലേ ലീഡ് പിടിച്ച് അവസാനം കിരീടവുമായി മടങ്ങിയ ടീം ഇത്തവണ റയലുമായി ഒപ്പത്തിനൊപ്പം പൊരുതുകയാണ്. സ്പാനിഷ് സൂപ്പർ കപ്പിൽ സെമിയിൽ മടങ്ങിയ ടീം ലാ ലിഗയിൽ കളിച്ച അവസാന മത്സരങ്ങളിൽ മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്.
ചാമ്പ്യൻസ് ലീഗ് കഴിഞ്ഞ സീസൺ സെമിയിൽ ആദ്യ പാദം ഏകപക്ഷീയമായ മൂന്നു ഗോളിന് മുന്നിൽനിന്നിട്ടും എതിരാളികളുടെ തട്ടകത്തിൽ അതിനെക്കാൾ വലിയ തോൽവിയുമായി മടങ്ങിയതോടെ വാൽവെർദെക്കെതിരെ രോഷം ശക്തമായിരുന്നു.
അതേസമയം, 61കാരനായ സെറ്റ്യൻ അവസാനമായി പരിശീലിപ്പിച്ച റയൽ ബെറ്റിസ് കഴിഞ്ഞ സീസണിൽ ആറാം സ്ഥാനം നേടി ക്ലബിന് ചരിത്രനേട്ടം നൽകിയിരുന്നു. മുൻ ബാഴ്സ താരം സാവിയുടെ പേരും പറഞ്ഞുകേട്ടിരുെന്നങ്കിലും ക്ലബ് മുന്നോട്ടുവെച്ച ഓഫർ തള്ളിയതോടെയാണ് സെറ്റ്യന് നറുക്കുവീണത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.