ഡോർട്മുണ്ട് അവതരിപ്പിക്കുന്നു, ജൂഡ് ബെല്ലിങ്ഹാം, 17 വയസ്സ്
text_fieldsഡോർട്മുണ്ട്: കൗമാരവിസ്മയങ്ങളെ കണ്ടെത്തി അവരെ ലോകനിരയിലേക്ക് വളർത്തുന്നതിൽ എന്നും മുൻപന്തിയിലാണ് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട്. ഒബുമെയാങ്ങും ജാഡൻ സാഞ്ചോയുമെല്ലാം അങ്ങനെയുള്ളവരാണ്. ആ നിരയിലേക്കുള്ള കണ്ടെത്തലാണ് ഇംഗ്ലണ്ടിലെ ബെർമിങ്ഹാം ക്ലബിൽനിന്നുള്ള 17കാരൻ ജൂഡ് ബെല്ലിങ്ഹാം. 22ാം നമ്പർ ജഴ്സി സമ്മാനിച്ച് ദീർഘകാലത്തേക്കാണ് കൗമാരക്കാരനുമായി കരാറിൽ ഒപ്പിട്ടത്.
കഴിഞ്ഞ ആഗസ്റ്റിൽ 16ാം വയസ്സിലായിരുന്നു ബെല്ലിങ്ഹാമിെൻറ സീനിയർ ടീമിലെ അരങ്ങേറ്റം. 40 കളിയിൽ നാല് ഗോളടിച്ചു. ഇംഗ്ലണ്ടിനായി അണ്ടർ 15, 16, 17 ടീമുകളിൽ കളിച്ചു ഇൗ കൗമാര വിസ്മയം.
മൂന്നുവർഷം മുമ്പ് ഇംഗ്ലണ്ട് അണ്ടർ 17 ടീമിനായി കളിക്കുേമ്പാഴാണ് മാഞ്ചസ്റ്റർ സിറ്റി അക്കാദമി താരമായ സാഞ്ചോയെ ഡോർട്മുണ്ട് സ്വന്തമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.