താടിക്കാരൻ വിക്ടർ പുൾഗ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു വരുന്നു
text_fieldsകൊച്ചി: രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മധ്യ നിര കാത്ത സ്പാനിഷ് പടക്കുതിര വിക്ടർ പുൾഗ ടീമിലേക്ക് തിരിച്ച് വരുന്നതായി ഒൗദ്യോഗിക സ്ഥിരീകരണം. കേരളാ ബ്ലാസ്റ്റേഴ്സിെൻറ ട്വിറ്റർ േപജിൽ താരത്തെ സ്വാഗതം ചെയ്യുന്നതായുള്ള വീഡിയോ പോസ്റ്റ് ചെയ്തതോടെ ആരാധകർ ആവേശക്കൊടുമുടിയിലാണ്. കസീറ്റോയെ റിസർവ് ടീമിലേക്ക് മാറ്റിയായിരിക്കും 32കാരനായ പുൾഗയെ ടീമിൽ ഉൾപ്പെടുത്തുക.
തെൻറ ആദ്യ സീസണിൽ നിലവിലെ കോച്ച് ഡേവിഡ് ജെയിംസുമായുള്ള പരിചയമാണ് താരത്തെ ടീമിലെത്തിച്ചത്. രണ്ട് സീസണുകളിലായി 15 മൽസരങ്ങളിൽ മഞ്ഞ ജഴ്സിയണിഞ്ഞ പുൾഗ ഒരു ഗോളും നേടിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചെങ്കിലും 2015 സീസണോടെ താരം ബ്ലാസ്റ്റേഴ്സ് വിട്ടു. ഐസ്‌ലന്‍ഡില്‍ നിന്നുള്ള ഗുഡ്‌ജോണ്‍ ബാഡ്‌വിന്‍സനാണ് ബ്ലാസ്റ്റേഴ്സിലേക്ക് അവസാനമായി വന്ന വിദേശ താരം. പുൾഗയും വിൻസനും ടീമിനെ ഇനിയുള്ള കളികളിൽ തുണക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.
Let’s welcome someone you are familiar with, put your hands together for @VictorPulga85#KeralaBlasters #NammudeSwantham #HeroISL #LetsFootball pic.twitter.com/qn8cbe6Ykb
— Kerala Blasters FC (@KeralaBlasters) February 1, 2018

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.