സുവാരസിൻറെ ഇരട്ടഗോളിൽ ബാഴ്സ; റയലിനും ജയം
text_fieldsമാഡ്രിഡ്: പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ബാഴ്സലോണയുടെ വിജയം(3-2). റയോ വല്ലക്കാനോക്കെതിരെ 2-1ന് പിന്നില്‍ നിന്ന ശേഷമാണ് ബാഴ്സ വിജയം കൈവരിച്ചത്. ഇരട്ടഗോള്‍ നേടിയ സുവാരസ് ആണ് ബാഴ്സയുടെ വിജയശിൽപി.11, 90 മിനിറ്റുകളില്‍ സുവാരസ്, 87-ാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബാല എന്നിവരാണ് ബാഴ്സക്കായി ഗോളടിച്ചത്. 35-ാം മിനിറ്റില്‍ പോസോയിലൂടെ സമനില കണ്ടെത്തിയ റയോ വല്ലെകാനോ 57-ാം മിനിറ്റില്‍ ആല്‍വാരോ ഗാര്‍ഷ്യ റിവേര നേടിയ ഗോളിലൂടെ ലീഡെടുക്കുകയായിരുന്നു.

അവസാന ഏഴ് മിനിറ്റിനിടയില് നേടിയ രണ്ട് ഗോളിൽ ലാ ലിഗയില്‍ റയല്‍ മാഡ്രിഡും വിജയവഴിയില്‍ തിരിച്ചെത്തി. റയല്‍ വല്ലഡോലിഡിനെതിരെയാണ് റയൽ വിജയിച്ചത്. 83-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയർ ആണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെര്‍ജിയോ റാമോസ് ലീഡുയർത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.