അവിടെ പുരസ്കാര വിതരണം, ഇവിടെ പുസ്തകം വായന
text_fieldsമിലാൻ: തിങ്കളാഴ്ച രാത്രി ഇറ്റാലിയൻ തലസ്ഥാനമായ മിലാനിൽ നടന്ന ഫിഫയുെട പുരസ് കാരദാന ചടങ്ങിൽ പങ്കെടുക്കാതെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ അന്താരാഷ്ട്ര ഫുട്ബാൾ ഭരണസമിതിയായ ഫിഫ കലിപ്പിൽ. ‘ഫിഫ ദ ബെസ്റ്റ്’ പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ അർജൻറീനയുടെ ലയണൽ മെസ്സിക്കും ഡച്ച് ഡിഫൻഡർ വിർജിൽ വൻഡൈക്കിനുമൊപ്പം ഇടംനേടിയെങ്കിലും പുരസ്കാര സാധ്യതയില്ലാത്തതിനാൽ താരം ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
പുരസ്കാരം ലഭിച്ചില്ലെങ്കിലും ഫിഫ ഫിഫ്പ്രോ ലോക ഇലവനിൽ സ്ഥാനം പിടിച്ച ക്രിസ്റ്റ്യാനോയുടെ പേര് പരാമർശിക്കാതെയാണ് ഫിഫ ഇതിന് മറുപടി നൽകിയത്. മിലാനിൽനിന്നും 150 കിലോമീറ്റർ മാത്രം അകലെ ടൂറിനിൽ താമസിക്കുന്ന ക്രിസ്റ്റ്യാനോ ചടങ്ങിനെത്തില്ലെന്ന് അറിയിക്കാത്തതും തൊട്ടുപിന്നാലെ സമൂഹമാധ്യമത്തിൽ പുസ്തകം വായിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചതുമാണ് ഫിഫയെ ചൊടിപ്പിച്ചത്.
‘പ്രഫഷനലിനെ അമച്വറില്നിന്ന് വേര്‍തിരിക്കുന്ന രണ്ടു സവിശേഷതകൾ ക്ഷമയും സ്ഥിരോത്സാഹവുമാണ്. ഇന്ന് വലുതായിട്ടുള്ളതെല്ലാം ചെറുതില്‍നിന്ന് തുടങ്ങിയിട്ടുള്ളതാണ്. നിങ്ങള്‍ക്ക് എല്ലാം ചെയ്യാന്‍ കഴിയില്ല, പക്ഷേ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുക. രാത്രിക്കുശേഷം പ്രഭാതമുണ്ടെന്ന കാര്യം എപ്പോഴും ഓര്‍ക്കുക’- എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ റൊണാള്‍ഡോ കുറിച്ച വരികൾ. മെസ്സി ആറാം തവണയും ലോക ഫുട്ബാളറായപ്പോൾ വാൻഡൈക്ക് രണ്ടാമതും ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തുമെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.