മൂന്നല്ല; ഇനി അഞ്ച് സബ്സ്റ്റിറ്റ്യൂഷൻ
text_fieldsലണ്ടൻ: കോവിഡിനു ശേഷം ഫുട്ബാൾ കളമുണരുേമ്പാൾ നിർണായക പരിഷ്കാരവുമായി ഫിഫ. മത ്സരങ്ങൾക്കിടയിൽ സബ്സ്റ്റിറ്റ്യൂഷൻ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കി മാറ്റാൻ ഫുട് ബാൾ നിയമ പരിഷ്കാര ബോർഡിന് (ഐ.എഫ്.എ.ബി) ഫിഫ നിർദേശം നൽകി.
കോവിഡ് കാരണം രണ്ടു മാസത്തോളം മുടങ്ങിയ കളി പുനരാരംഭിക്കുേമ്പാൾ ലീഗിലും ചാമ്പ്യൻഷിപ്പിലും യോഗ്യത റൗണ്ടിലുമായി മത്സരങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കളിക്കാരുടെ ജോലിഭാരം കുറക്കാനാണ് നടപടി. 2021 ഡിസംബർവരെയാണ് അഞ്ച് സബ് അനുവദിക്കുക. പിന്നീട്, പഴയപോലെ മൂന്നായി മാറും.
അതേസമയം, സബ്സ്റ്റിറ്റ്യൂഷൻ നടത്താനുള്ള ടൈം ബ്രേക്ക് നേരത്തെ പോലെ മൂന്നായി തുടരും. കളിയുടെ സമയ നഷ്ടം ഒഴിവാക്കാനാണിത്. ഫിഫയുടെ നിർദേശം ലഭിച്ചതായും നിയമപരിഷ്കാര ബോർഡ് തീരുമാനം അടിയന്തരമായി കൈക്കൊള്ളുമെന്നും ഐ.എഫ്.എ.ബി അറിയിച്ചു. കളിക്കാരുടെ സുരക്ഷക്കും ശാരീരിക ക്ഷമതക്കും മുൻകരുതൽ എന്ന നിലയിലാണ് നടപടിയെന്ന് ഫിഫ വ്യക്തമാക്കി. എക്സ്ട്രാടൈമുകളിൽ ആറാമതൊരു സബ്സ്റ്റിറ്റ്യൂഷനും അനുവദിക്കും. പരിഷ്കാരം നടപ്പാക്കുന്നത് സംബന്ധിച്ച് അതാത് ലീഗ് സംഘാടകർക്ക് തീരുമാനിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.