
ജർമൻ ബുണ്ടസ് ലിഗ അഥവാ ബയേൺ ലിഗ
text_fieldsമ്യൂണിക്: അവസാന കളിയിലെ ജയവുമായി വെർഡർ ബ്രമൻ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് േപ്ലഓഫ് ലൈഫ് ലൈൻ നേടിയപ്പോൾ മൊൻഷൻഗ്ലാഡ്ബാഹിെൻറ ചാമ്പ്യൻസ് ലീഗ് യോഗ്യത. കിരീട വിജയിയെ നേരത്തേ തന്നെ നിർണയിക്കപ്പെട്ട ജർമൻ ബുണ്ടസ് ലിഗയിലെ അവസാന ദിന ൈക്ലമാക്സ് ഇതെല്ലാമായിരുന്നു.
രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോർട്മുണ്ടിനെ വീഴ്ത്തി ഹൊഫൻഹിം ആറാം സ്ഥാനക്കാരായ യൂറോപ ലീഗ് യോഗ്യത നേടുകയും, സീസണിലെ ഗോൾ നേട്ടം നൂറിലെത്തിച്ച് ബയേൺ മ്യൂണിക്കും വണ്ടർ അടിച്ചു. ബയേണിെൻറ തുടർച്ചയായ എട്ടാം ബുണ്ടസ് ലിഗ കിരീടമാണിത്. ആകെ കിരീടം 30ഉം. ഫോർച്യുണ, പാഡർബോൺ ടീമുകൾ തരംതാഴ്ത്തപ്പെട്ടു. തുടർച്ചയായ എട്ടാം തവണയാണ് ബയേൺ മ്യൂണിക് ലീഗിൽ കിരീടം ചൂടുന്നത്.
ബയേണിെൻറ 100
10 ദിവസം മുമ്പ്, രണ്ട് കളി ബാക്കിനിൽക്കെ കിരീട മണിഞ്ഞ ബയേൺമ്യൂണിക് അവസാന മത്സരത്തിൽ വോൾഫ്സ്ബുർഗിനെതിരെ 4-0ത്തിന് ജയിച്ചതാണ് സീസണിൽ 100ഗോൾ തികച്ചത്. കിങ്സ്ലി കോമാൻ, മൈക്കൽ കിസാൻസെ, റോബർട് ലെവൻഡോവ്സ്കി, തോമസ് മ്യൂളർ എന്നിവരാണ് സ്കോർ ചെയ്തത്.
മ്യുളർ അസിസ്റ്റ് രാജാവ്
വോൾഫ്സ് ബുർഗിനെതിരെ ഗോൾനേടാൻ കോമനു വഴി ഒരുക്കിയതോടെ തോമസ് മ്യൂളർ ബുണ്ടസ് ലീഗയിൽ അസിസ്റ്റുകളുടെ റെേക്കാഡുകാരനായി. കെവിൻ ഡി ബ്രയനുമായി 20 അസസേ്റ്റ് റെക്കാഡ് പങ്കുെവച്ചിരുന്ന തോമസ് മ്യൂളർ 21 തവണ ഗോളടിക്കാൻ സഹായിച്ചതിനൊപ്പം, പിന്നാലെ ബയണിെൻറ നാലാം ഗോളും കുറിച്ചു. എട്ട് ഗോളുകളും 21 അസിസ്റ്റുമാണ് നേട്ടം.
ലെവൻ @34
ബുണ്ടസ് ലിഗയിലെ ടോപ് ഗോൾ സ്കോററായി ബയേണിെൻറ റോബർട് ലെവൻഡോവ്സ്കി. 34 ഗോൾ നേടി. തുടർച്ചയായി മൂന്നാമതും, ബുണ്ടസ് ലിഗയിൽ അഞ്ചാമതുമാണ് ലെവൻഡോവ്സ്കി ടോപ് സ്കോററാവുന്നത്. 2013-14 (20 ഗോൾ), 2015-16 (30), 2017-18 (29 ), 2018-19 (22), 2019-20 (34). ബൊറൂസിയ ഡോർട്മുണ്ടിലും, ബയേണിലുമായി 10 വർഷംകൊണ്ട് അടിച്ചുകൂട്ടിയത് 236 ബുണ്ടസ് ലിഗ ഗോളുകൾ. തിമോ വെർണർ (28, ലിപ്സിഷ്), ജാഡൻ സാഞ്ചോ (17) എന്നിവരാണ് സീസണിലെ മറ്റ് ഗോൾവേട്ടക്കാർ.
പോയൻറ് പട്ടിക
ബയേൺ മ്യൂണിക് 34-26-4-4-82
ഡോർട്മുണ്ട് 34-21-6-7-69
ലിപ്സിഷ് 34-18-12-4-66
ഗ്ലാഡ്ബാഹ് 34-20-5-9-65
ലെവർകൂസൻ 34-19-6-9-63
ഹൊഫൻഹിം 34-15-7-12-52

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.