‘റോണോ ഇല്ലാതെ യുവൻറസ് ഇറങ്ങി’; റയലിനോട് തോറ്റു (3-1)
text_fieldsഅന്താരാഷ്ട്ര ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവൻറസിനെ റയൽ മാഡ്രിഡ് 3-1ന് തകർത്തു. റയൽ വിട്ട് ഈ സീസണിൽ യുവൻറസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ കളിക്കാനിറങ്ങിയ യുവൻറസിന് കളിയിൽ ആധിപത്യം പുലർത്താനായില്ല. യുവൻറസ് അടിച്ച ഏക ഗോൾ സെൽഫ് ഗോളിലൂടെയായിരുന്നു. മത്സരത്തിൽ ആദ്യം മുന്നിലെത്തിയതിന് ശേഷം മൂന്ന് ഗോളുകൾ വഴങ്ങിയാണ് ഇറ്റാലിയൻ വമ്പൻമാർ പരാജയം രുചിച്ചത്.
Great Goal From Gareth Bale • Real Madrid v Juventus ([1]x1) pic.twitter.com/j8bpf2Cugs
— Football Goals (@_eurogoals) August 4, 2018
റയലിന് വേണ്ടി പകരക്കാരനായി ഇറങ്ങി മാർക്കോ അസൻസിയോ ഇരട്ട ഗോളുകൾ നേടി. ഗാരത് ബെയിൽ ഒരു ഗോളടിച്ചു. ഡാനി കർവാഹളിെൻറ സെൽഫ് ഗോളിലൂടെ പന്ത്രണ്ടാം മിനിറ്റിൽ തന്നെ മുന്നിട്ട് നിന്ന യുവൻറസിന് 39ാം മിനിറ്റിൽ ഗാരത് ബെയിലിലൂടെ റയൽ മറുപടി നൽകി. 20 വാര അകലെ നിന്നായിരുന്നു ബെയിലിെൻറ ബുള്ളറ്റ് ഷോട്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗംഭീര പ്രകടനത്തിന് േശഷം ബെയിലിെൻറ മനോഹരമായ ഗോളായിരുന്നു ഇന്നത്തേത്.
പകരക്കാരനായെത്തിയ മാർക്കോ അസൻസിയോയിലൂടെ 47ാം മിനുറ്റിൽ റയൽ ലീഡ് ഉയർത്തി. വിനീഷ്യസ് ജൂനിയറും, അസൻസിയോയും ചേർന്നുള്ള മുന്നേറ്റത്തിനൊടുവിൽ അസെൻസിയോ വിദഗ്ധമായി പന്ത് ഗോൾവലയിലെത്തിക്കുകയായിരുന്നു. 56ാം മിനിറ്റിൽ അസൻസിയോയുടെ വക റയലിന് മൂന്നാമത്തെ ഗോളും പിറന്നു. ലൂക്കാസ് വാസ്ക്വസിെൻറ സഹായത്തോടെയായിരുന്നു ഗോൾ. മൂന്നാമത്തെ ഗോൾ വീണതോടെ റയൽ വിജയം ഉറപ്പിക്കുകയായിരുന്നു.
Great Team Work and Goal From Asensio Real Madrid v Juventus ([2]x1) pic.twitter.com/izld7f5jov
— Football Goals (@_eurogoals) August 4, 2018

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.