Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനേഗി തിരിച്ചെത്തുന്നു;...

നേഗി തിരിച്ചെത്തുന്നു; പ്രതീക്ഷയോടെ ബ്ലാസ്​റ്റേഴ്​സ്​

text_fields
bookmark_border
hero-isl
cancel

​െഎ.എസ്​.എല്ലിൽ സെമി പിടിക്കാൻ പൊരുതുന്ന ബ്ലാസ്​റ്റേഴ്​സിലേക്ക്​ ദീപേന്ദ്ര നേഗി മടങ്ങിയെത്തുന്നു. പുനെ സിറ്റിക്കെതിരായ മത്സരത്തിന്​ ​മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ്​ താരത്തിന്​ പരി​േക്കറ്റത്​. ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ നേഗി തന്നെയാണ് തിരിച്ച്​ വരുന്ന​ വിവരം പുറത്ത്​ വിട്ടത്​.

ഡൽഹിക്കെതിരായ മത്സരത്തിൽ ബ്ലാസ്​റ്റേഴ്​സി​​െൻറ വിജയത്തിൽ നിർണായക പങ്ക്​ വഹിച്ച നേഗിയുടെ ടീമിലെ അഭാവം ആരാധകരെ നിരാശരാക്കിയിരുന്നു. 17ാം തീയതി നോർത്ത്​ ഇൗസ്​റ്റിനെതിരായ മത്സരത്തിൽ താരം തിരിച്ചു വരുന്നതി​​െൻറ ആവേശത്തിലാണ്​ ​ഇപ്പോൾ മഞ്ഞപ്പട. 

അവശേഷിക്കുന്ന മത്സരങ്ങൾ വിജയിക്കുന്നതോടൊപ്പം മറ്റ്​ ടീമുകളുടെ ഫലവും ആശ്രയിച്ചിരിക്കും ബ്ലാസ്​റ്റേഴസി​​െൻറ സെമി പ്രവേശനം. കണക്കിലെ കളിയിലൂടെയെങ്കിലും സെമിയുറപ്പിക്കാനാവ​െട്ടയെന്ന പ്രാർഥനയിലാണ്​ ആരാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports newsISL 2017-18dipendra negi
News Summary - ISL 2017 KERALA BLASTERS - SPORTS NEWS
Next Story