മറാത്ത കോട്ടയില്‍ ഇരമ്പിക്കയറി ചെന്നൈയിന് എഫ്.സി
text_fieldsപുണെ: മറാത്ത കോട്ടയില്‍ ഇരമ്പിക്കയറി ചെന്നൈയിന് എഫ്.സി വിജയക്കൊടി നാട്ടി. വിരുന്നെത്തിയ തമിഴകം 1-0ത്തിനാണ് എഫ്.സി പുണെ സിറ്റിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയത്. പോർചുഗീസുകാരനായ ക്യാപ്റ്റന്‍ സെറീനൊ ഹെൻറികിെൻറ തലയില്‍നിന്നാണ് മറാത്ത വല കുലുക്കിയ ഗോളിെൻറ പിറവി.
ആദ്യ പകുതിയില്‍ പുണെക്കാരുടെ തേരോട്ടമാണ് കണാനായതെങ്കിലും ഗോള്‍ മണം എങ്ങുമുണ്ടായിരുന്നില്ല. 22 ാം മിനിറ്റില്‍ ഗുരുതേജ് സിങ്ങിെൻറ പാസില്‍ മാര്‍സലീന്യോ ലക്ഷ്യത്തിലേക്ക് തലവെച്ചെങ്കിലും ചെന്നൈയിന് ഗോളി കരണ്‍ജീത് സിങ് കുത്തിയകറ്റി. ഏറെ ശ്രദ്ധേയമായ നീക്കം പുണെയുടെ സ്പാനിഷ് പ്രതിരോധക്കാരന് റാഫേല്‍ ലോപസിേൻറതായിരുന്നു. രണ്ട് തവണയാണ് ഗോള്ലൈനോളം എത്തിയ പന്ത് റാഫേല്‍ രക്ഷപ്പെടുത്തിയത്.
82ാം മിനിറ്റില്‍ ജയ്മെ മാര്‍ട്ടിനസ് തൊടുത്ത കോര്‍ണര്‍കിക്കില്‍ തലവെച്ചാണ് ഹെൻറിക് ചെന്നൈക്കാരുടെ വിജയ ഗോള്‍ നേടിയത്. പന്ത് വലതുമൂലയില്‍ പതിക്കുമ്പോള്‍ പുണെയുടെ കാവല്ക്കാരന് കണ്ടുനില്‍ക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ മൂന്ന് കളികളില്‍ നിന്നായി ചെന്നൈയിന് എഫ്.സി രണ്ട് ജയത്തില്‍ ആറ് പോയൻറ് സ്വന്തമാക്കി. നാല് കളിയില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമുള്ള പുണെക്കും ആറ് പോയൻറാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.