യു.എ.ഇയിലെ പ്രീ സീസൺ റദ്ദാക്കി ബ്ലാസ്റ്റേഴ്സ് മടങ്ങി
text_fieldsകൊച്ചി: ഐ.എസ്.എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ് യു.എ.ഇയിലെ പ്രീ സീസൺ പര്യടനം റദ്ദാക്കി. പ രിപാടിയുടെ പ്രമോട്ടറും സംഘാടകരുമായ മിച്ചി സ്പോർട്സ് കരാറിൽ വരുത്തിയ വീഴ്ചയെത്ത ുടർന്നാണ് തീരുമാനമെന്ന് ബ്ലാസ്റ്റേഴ്സ് വൃത്തങ്ങൾ അറിയിച്ചു. കരാർപ്രകാരം ടീമിെൻറ താമസം, പരിശീലന സൗകര്യം എന്നിവ ഏർപ്പെടുത്തുന്നതിൽ മിച്ചി സ്പോർട്സിന് കാര്യക്ഷമമായി പ്രവർത്തിക്കാനായില്ലെന്ന് ബ്ലാസ്റ്റേഴ്സ് കുറ്റപ്പെടുത്തി.
പല സ്ഥലങ്ങളും പ്രീ സീസൺ ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാൻ തയാറായി രംഗത്തെത്തിയിരുന്നെങ്കിലും ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതിനാലാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ടൂറിന് യു.എ.ഇ തെരഞ്ഞെടുത്തത്.ആദ്യ കളി ദിബ്ബ അൽ ഫുജൈറ ക്ലബുമായിട്ടായിരുന്നു. ഗോൾരഹിത സമനലിയിലവസാനിച്ച ആ കളിക്കുശേഷം അജ്മാൻ സ്പോർട്സ് ക്ലബ്, എമിറേറ്റ്സ് ക്ലബ്, അൽ നസ്ർ സ്പോർട്സ് ക്ലബ് എന്നീ ടീമുകളുമായി മത്സരം നിശ്ചയിച്ചിരുന്നു. ഇവയെല്ലാം മുടങ്ങി.
പുതിയ സാഹചര്യത്തിൽ പ്രീ സീസൺ മത്സരം കൊച്ചിയിൽ തുടരുമെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.