ബ്ലാസ്റ്റേഴ്സിൽ ഷറ്റോറി പോയി; വികുന വന്നു
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സിെൻറ കോച്ചിെൻറ വരവും പോക്കും ഔദ്യോഗികമായി പ്രഖ്യാപ ിച്ച് ക്ലബ് അധികൃതർ. മാസം മുേമ്പ പുറത്തായ വാർത്ത ബുധനാഴ്ച ബ്ലാസ്റ്റേഴ്സ് ഫേസ് ബുക്-ട്വിറ്റർ പേജിലൂടെ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ പരിശീലകനായിരുന്ന എൽകോ ഷറ്റോറിയുമായി വഴിപിരിഞ്ഞതായി അറിയിച്ച ബ്ലാസ്റ്റേഴ്സ്, പുതിയ കോച്ചായി മോഹൻ ബഗാെൻറ സ്പാനിഷുകാരൻ കിബു വികുനയുമായി കരാറിൽ ഒപ്പിടുകയും ചെയ്തു.
സീസൺ സമാപിച്ചതിനു പിന്നാലെതന്നെ ഷറ്റോറിയെ ഒഴിവാക്കാനുള്ള നീക്കം ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിരുന്നു. പുതിയ കരാറിന് വിസമ്മതിച്ച ക്ലബ് മാനേജ്മെൻറ് മോഹൻ ബഗാനെ ഐ ലീഗ് ജേതാക്കളാക്കിയ വികുനയുമായി ചർച്ച നടത്തി ധാരണയാവുകയും ചെയ്തു. എന്നാൽ, ഷറ്റോറിയെ ഒഴിവാക്കിയ കാര്യം ഔദ്യോഗികമായി പുറത്തുവിടാൻ ബ്ലാസ്റ്റേഴ്സ് തയാറായില്ല. ഇതിനെതിരെ കോച്ച് തന്നെ വിമർശനം ഉന്നയിച്ചിരുന്നു. അതോടെയാണ് ബുധനാഴ്ച ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് വാർത്തക്കുറിപ്പിറക്കിയത്. നോർത് ഈസ്റ്റിൽ കോച്ചായിരുന്ന ഷറ്റോറി മികച്ച പരിശീലകൻ എന്ന പെരുമയുമായാണ് കേരള ടീമിനൊപ്പം ചേർന്നത്.
എന്നാൽ, താരങ്ങളുടെ പരിക്ക് തിരിച്ചടിയായി. 18 കളിയിൽ നാലു ജയം മാത്രമുള്ള ടീം സീസണിൽ ഏഴാം സ്ഥാനത്തായിരുന്നു. േപ്ല ഓഫിൽ ഇടമില്ലാതെ പോയതാണ് ആരാധക എതിർപ്പിനിടയിലും കോച്ചിനെ മാറ്റാൻ മാനേജ്മെൻറിനെ പ്രേരിപ്പിച്ചത്. മോഹൻ ബഗാനും എ.ടി.കെയും ലയിച്ച് ഐ.എസ്.എൽ ടീമായതോടെയാണ് വികുന പുതിയ താവളം തേടിത്തുടങ്ങിയത്. മികച്ച താരങ്ങളെ കണ്ടെത്തി ടീം കെട്ടിപ്പടുക്കുകയാവും പുതിയ സീസണിൽ വികുനയെ കാത്തിരിക്കുന്ന വെല്ലുവിളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.