എഴു വർഷത്തെ കാത്തിരിപ്പ്; മെസ്സിയെ സ്വന്തമാക്കി മെസ്സി
text_fieldsമെസ്സി എന്ന തൻറെ പേര് ബ്രാൻഡ് നെയിം ആക്കി ഉപയോഗിക്കാനുള്ള നിയമപോരാട്ടത്തിൽ അർജൻറീനൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് ഒടുവിൽ വിജയം.സ്പോർട്സ് ഉപകരണങ്ങളിൽ തന്റെ പേര് ഉപയോഗിക്കാനാണ് യൂറോപ്യൻ കോടതി മെസ്സിക്ക് അനുമതി നൽകിയത്. ഏഴു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ബാഴ്സ താരത്തിന് അനുകൂലമായി വിധി വന്നത്.
സ്പെയിനിലെ സൈക്ലിംഗ് കമ്പനിയായ മാസ്സിയാണ് മെസ്സിയുടെ അപേക്ഷക്കെതിരെ കോടതിയെ സമീപിച്ചത്. പേരുകൾ വളരെ സമാനമാണെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നുമായിരുന്നു കമ്പനിയുടെ വാദം. 2011ലാണ് കേസ് ആരംഭിക്കുന്നത്. കമ്പനിയേക്കാൾ പ്രശസ്താനാണ് മെസ്സിയെന്നാണ് കോടതി വിലയിരുത്തിയത്.
ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന കായിക താരമെന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് മെസ്സി സ്വന്തമാക്കിയെന്ന് ഫ്രാൻസിലെ ഫുട്ബോൾ മാസിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 126 മില്യൻ യൂറോയാണ് മെസ്സിയുടെ വരുമാനം. 94 മില്യൻ യൂറോയാണ് ക്രിസ്റ്റ്യാനോയുടെ വരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.