നേഷൻസ് കപ്പ്: ഇൗജിപ്ത്, നൈജീരിയ പ്രീക്വാർട്ടറിൽ
text_fieldsകൈറോ: സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലാഹ് ടൂർണമെൻറിലെ ആദ്യ ഗോൾ കണ്ടെത്തിയപ്പോൾ സ്വന്തം നാട്ടിൽ നടക്കുന്ന ആഫ്രിക്കൻസ് നേഷൻസ് കപ്പിൽ ഇൗജിപ്ത് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഗ്രൂപ് എയിൽ കോംഗോയെ 2-0ത്തിന് കീഴടക്കിയാണ് ഇൗജിപ്ത് ഗ്രൂപ് എയിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്.
25ാം മിനിറ്റിൽ അഹ്മദ് അൽ മുഹമ്മദി ഇൗജിപ്തിനെ മുന്നിലെത്തിച്ചപ്പോൾ 43ാം മിനിറ്റിലായിരുന്നു സലാഹിെൻറ ഗോൾ. ഗ്രൂപ് ബിയിൽ ഗിനിയയെ 1-0ത്തിന് കീഴടക്കിയാണ് നൈജീരിയ മുന്നേറിയത്. 73ാം മിനിറ്റിൽ കെന്നത്ത് ഒമേറുവോയുടെ വകയായിരുന്നു ഗോൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.